ശ്രദ്ധിക്കൂ, ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചാൽ...

By Web Team  |  First Published Aug 19, 2023, 12:23 PM IST

വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അറിയപ്പെടുന്ന സജീവ സംയുക്തമാണ്. 


മിക്ക കറികളിലും നാം ചേർത്ത് വരുന്ന ചേരുവകയാണ് വെളുത്തുള്ളി. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകൾ, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഉൾപ്പെടെയുള്ള നിരവധി ആൻറി ഓക്‌സിഡൻറുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ വെളുത്തുള്ളി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും വയറിലെ അണുബാധകൾ ചെറുക്കുന്നതിനും സഹായിക്കും.  വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അറിയപ്പെടുന്ന സജീവ സംയുക്തമാണ്.

Latest Videos

undefined

വെളുത്തുള്ളി പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വെളുത്തുള്ളി അതിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇതിൽ അലിസിൻ എന്ന സൾഫ്യൂറിക് സംയുക്തം അടങ്ങിയിട്ടുണ്ട്. അല്ലിസിൻ വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നു. ഇത് അണുബാധകളിൽ നിന്നും ദോഷകരമായ രോഗകാരികളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്.

രാവിലെ വെളുത്തുള്ളി കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വെളുത്തുള്ളിക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ഒരു കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നന്നായി പ്രവർത്തിക്കുന്ന ദഹനവ്യവസ്ഥ മികച്ച പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ദഹനനാളത്തിലെ അസ്വസ്ഥതകൾ തടയുന്നതിനും സഹായിക്കുന്നു.

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ള ആളുകൾക്ക് വെളുത്തുള്ളി സ​ഹായകമാണ്. 

വെളുത്തുള്ളി കഴിക്കുന്നത് ധമനികളിലും രക്തക്കുഴലുകളിലും നല്ല സ്വാധീനം ചെലുത്തുന്നു. ചുവന്ന രക്താണുക്കൾ വെളുത്തുള്ളിയിലെ സൾഫറിനെ ഹൈഡ്രജൻ സൾഫൈഡ് വാതകമാക്കി മാറ്റുന്നു. അത് നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

Read more  ശ്വാസകോശ കാൻസർ വരാനുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ
 

tags
click me!