കൊളസ്ട്രോള്‍ മുതല്‍ രക്തസമ്മര്‍ദ്ദം വരെ; അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Jan 20, 2023, 3:26 PM IST

ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി വെളുത്തുള്ളിക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.


നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്ന് ആണ് വെളുത്തുള്ളി. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ വെളുത്തുള്ളി ജലദോഷത്തിനും പനിക്കും ചുമയ്ക്കുമൊക്കെ ആശ്വാസമാകും. അതുകൊണ്ടുതന്നെ ഈ മഞ്ഞുകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി  വെളുത്തുള്ളിക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, മാംഗനീസ്, സെലിനിയം, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. 

അറിയാം വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍...

Latest Videos

undefined

ഒന്ന്...

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു. 

രണ്ട്...

ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ എന്നിവ ചെറുക്കുന്നതിന് പച്ച വെളുത്തുള്ളി സഹായിക്കും. 

മൂന്ന്...

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ മഞ്ഞുകാലത്ത് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. 

നാല്...

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  

അഞ്ച്...

ശരീരഭാരം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ വെളുത്തുള്ളി സഹായിക്കും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കും. മുഖക്കുരുവിന് മുകളില്‍ വെളുത്തുള്ളി പുരട്ടുന്നത് നല്ലതാണെന്ന് ചില പഠനങ്ങളും പറയുന്നു. 

ഏഴ്...

വെളുത്തുള്ളി ചില ക്യാൻസര്‍ രോഗത്തെയും ക്യാൻസര്‍ രോഗം പടരുന്നതിനെയും ചെറുക്കാൻ സഹായിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും ശാസ്ത്ര ലോകത്ത് നടക്കുകയാണ്.

Also Read: ഈ ചേരുവകള്‍ ഉപയോ​ഗിക്കൂ, കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാം

tags
click me!