ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം കിടിലന്‍ ചെമ്മീൻ മാങ്ങ കറി; റെസിപ്പി

By Web TeamFirst Published Jun 11, 2024, 4:17 PM IST
Highlights

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ പറ്റിയ കിടിലന്‍ ഒരു ചെമ്മീൻ മാങ്ങ കറി ആയാലോ? രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

 

ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാന്‍ പറ്റിയ കിടിലന്‍ ഒരു  ചെമ്മീൻ മാങ്ങ കറി ആയാലോ?

വേണ്ട ചേരുവകൾ 

ചെമ്മീൻ- 1/2 കിലോ
ചെറിയ ഉള്ളി- 15 എണ്ണം
വെളുത്തുള്ളി- 10 എണ്ണം
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക് - 3 എണ്ണം
മുളകുപൊടി- രണ്ട് ടീസ്പൂണ്‍
മല്ലി പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന് 
തേങ്ങാ പാൽ-   1/2 മുറി തേങ്ങയുടെ
പച്ചമാങ്ങാ-  ഒരെണ്ണം
കറിവേപ്പില-   ആവശ്യത്തിന് 
കടുക്- ഒരു ടീസ്പൂണ്‍ 
ഉലുവ- അര ടീസ്പൂണ്‍ 
വെളിച്ചെണ്ണ- നാല് ടേബിള്‍ സ്പൂണ്‍ 
പുളി പിഴിഞ്ഞത്- ഒരു ടേബിള്‍ സ്പൂണ്‍   

തയ്യാറാക്കുന്ന വിധം

മാങ്ങയും ചെറിയ ഉള്ളിയും  ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകുംനീളത്തിൽ  മുറിച്ച് വെക്കുക. ഇനി ഒരു മൺ പാത്രം ചൂടാക്കി  വെളിച്ചെണ്ണ ഒഴിച്ച് അതിലേയ്ക്ക് കടുകും ഉലുവയും  ഇട്ട് പൊട്ടുമ്പോൾ കറിവേപ്പിലയും അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. അതിലേയ്ക്ക് മാങ്ങാ കഷ്ണങ്ങളും ചേർത്ത് ഇളക്കി, മല്ലിപൊടി, മുളകുപൊടി ചേർത്ത് മൂപ്പിച്ച മണം വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ഇനി വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമീൻ ചേർത്ത് അടച്ച് വെച്ച് വേവിക്കുക. അതിലേയ്ക്ക് ഇനി പുളി വെള്ളം ചേർക്കുക (നല്ല പുളിയുള്ള മാങ്ങ ആണെങ്കിൽ പുളിയുടെ ആവശ്യം  വരില്ല). എല്ലാം കൂടി നന്നായി തിളച്ച് വരുമ്പോൾ തീ ചെറുതാക്കി തേങ്ങയുടെ ഒന്നാം പാലും ചേർത്ത് മിക്സ് ചെയ്യുക. ഇനി പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി മുറിച്ചത് മൂപ്പിച്ചു കറിയിലേക്ക് ചേർക്കുക. ഇതോടെ സ്വദിഷ്ടമായ  ചെമ്മീൻ  മാങ്ങ റെഡി.

Also read: ചെമ്മീൻ സ്പ്രിംഗ് റോൾ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!