വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ഫൗസിയ മുസ്‌തഫ എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഈ ഓണത്തിന് സൂപ്പർ ടേസ്റ്റിൽ ചൗവരി താമര വിത്ത് പായസം തയ്യാറാക്കിയാലോ?
undefined
വേണ്ട ചേരുവകൾ
ചൗവരി -1/2 കപ്പ്
താമര വിത്ത് -1 കപ്പ്
നെയ്യ് -3 ടെബിൾസ്പൂൺ
പിസ്ത, ബദാം, കശുവണ്ടി, കിസ്മിസ് എല്ലാം കൂടി - 1/2 കപ്പ്
പാല് - ഒരു ലിറ്റർ
പഞ്ചസാര - 1 കപ്പ് (മധുരത്തിന് അനുസരിച്ച്)
ഏലയ്ക്കാപ്പൊടി -1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ചൗവരി കുതിരാൻ വെക്കുക(1 മണിക്കൂർ). ഇനി പാനിൽ നെയ്യ് ഒഴിച്ച് ചൂടകുമ്പോൾ നട്സ് എല്ലാം വറുത്ത് കോരി മാറ്റുക. അതിന് ശേഷം നെയ്യിൽ താമര വിത്ത് കൂടി വറുത്ത് കോരി മാറ്റുക .അതിൽ നിന്ന് കാൽ ഭാഗം മാറ്റിവെച്ചതിനു ശേഷം ബാക്കിയുള്ളത് കൈകൊണ്ട് തിരുമ്മി പൊടിച്ച് വെക്കുക. ഇനി പാത്രത്തിൽ പാൽ ഒഴിച്ച് കുതിർത്ത ചൗവരി ഇട്ട് വേവിക്കുക. വെന്തുവരുമ്പോൾ പെടിച്ച താമര വിത്തും പഞ്ചസാരയും ഇട്ട് നന്നായി മിക്സ് ചെയ്ത് കുറുകി വരുമ്പോൾ ഒരുനുള്ള് ഉപ്പും ഏലയ്ക്കാ പൊടിച്ചതും വറുത്തു വെച്ച നട്സും ചേർത്ത് തീ ഓഫ് ചെയ്യാം. ഇതോടെ ചൗവരി പായസം റെഡി.
Also read: മുളയരി കൊണ്ട് ഓണം സ്പെഷ്യൽ പായസം തയ്യാറാക്കാം; റെസിപ്പി