വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് ദീപാ നായർ എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഓണത്തിന് പാലക്കാടൻ സ്പെഷ്യൽ ഇടിച്ചുപിഴിഞ്ഞ പായസം ആയാലോ. സംഭവം സൂപ്പർ ടേസ്റ്റി ആണ്. വളരെ കുറച്ച് സാധനങ്ങളേ ആവശ്യമുള്ളൂ. അതേപോലെതന്നെ പെട്ടെന്നുണ്ടാക്കാനും പറ്റും. തയ്യാറാക്കാം സ്പെഷ്യൽ ഇടിച്ചുപിഴിഞ്ഞ പായസം.
undefined
വേണ്ട ചേരുവകൾ
ഉണ്ടാക്കുന്ന വിധം
അരി കഴുകി പാൽ ഒഴിച്ച് പ്രഷർ കുക്കറിൽ വേവിക്കുക. ശർക്കര അഞ്ചു സ്പൂൺ വെള്ളത്തിൽ ഉരുക്കി അരിച്ചു വയ്ക്കുക. രണ്ടാം പാലും ശർക്കര ഉരുക്കിയതും വെന്ത അരിയിലേക്ക് ഒഴിച്ചു സ്റ്റൗവ് സിമ്മിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ചു കഴിഞ്ഞ് ഒന്നാം പാൽ ഒഴിച്ച് നന്നായി ഇളക്കി തിള വരുന്നതിനു മുമ്പ് ഏലയ്ക്ക പൊടി വിതറി അടച്ചുവയ്ക്കുക. നെയ്യിൽ നാളികേരം വറുത്ത് ചേർത്താൽ രുചികരമായ ഇടിച്ചു പിഴിഞ്ഞ പായസം തയ്യാറായി...
ഇത്തവണ ഓണത്തിന് സ്പെഷ്യൽ ചേന പ്രഥമൻ ആയാലോ?. റെസിപ്പി