പ്രമേഹ രോഗികള്‍ക്ക് ചാമ്പയ്ക്ക കഴിക്കാമോ?

By Web Team  |  First Published Nov 13, 2022, 7:43 PM IST

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 


രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്. 

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികള്‍ ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രമേഹ രോഗികൾക്ക് എപ്പോഴും ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് പ്രമേഹ രോഗിക്ക് ചാമ്പയ്ക്ക കഴിക്കാമോ എന്നത്. 

Latest Videos

undefined

പലരുടെയും കുട്ടിക്കാല ഓര്‍മകള്‍ക്ക് ചാമ്പക്കയുടെ പുളിപ്പും മധുരവുമുണ്ടാകും. കാരണം അന്നൊക്കെ ചാമ്പ മരമില്ലാത്ത വീടുകള്‍ കുറവാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഫലവുമാണ് ചാമ്പയ്ക്ക. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പഴത്തിൽ 70% വെള്ളം അടങ്ങിയിരിക്കുന്നു. 

 

കൂടാതെ വിറ്റാമിന്‍ സിയുടെ കലവറയാണ് ഇവ. കൂടാതെ വിറ്റാമിന്‍ എ, ഇ, ഡി–6, ഡി–3, കെ, കാത്സ്യം, നാരുകള്‍, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിരിക്കുന്നുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങൾ ഇവയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും ചാമ്പയ്ക്ക ധൈര്യമായി കഴിക്കാം. 

Also Read: രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ...

click me!