Onam 2023 : ഓണം സ്പെഷ്യൽ പിങ്ക് പാലട പായസം ; ഈസി റെസിപ്പി

By Web Team  |  First Published Aug 23, 2023, 8:39 AM IST

ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് പിങ്ക് പാലട പായസം തയ്യാറാക്കിയാലോ?...


ഓണം ആ​ഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഓണസദ്യയിൽ പ്രധാനിയാണ് പായസം. ഇത്തവണ ഓണത്തിന് പിങ്ക് പാലട പായസം തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

Latest Videos

undefined

പാൽ                      4 ലിറ്റർ
പഞ്ചസാര            1 കിലോ
അട                        1 കിലോ

തയ്യാറാക്കുന്ന വിധം...

 പാലട പ്രഥമൻ ഒത്തിരി സമയമെടുത്ത് ഉണ്ടാക്കേണ്ട ഒന്നാണ് എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ  കുക്കറിൽ  നമുക്ക് വളരെ എളുപ്പത്തിൽ പാലട പ്രഥമൻ തയ്യാറാക്കി എടുക്കാം. അതിനായിട്ട് അട തിളച്ച വെള്ളത്തിൽ ഒരു മണിക്കൂറോളം കുതിരാൻ ആയിട്ട് വയ്ക്കുക. നന്നായി കുതിർന്നതിനുശേഷം വെള്ളം മുഴുവനായിട്ട് കളയുക. ഇനി ചെയ്യേണ്ടത് ഒരു കുക്കർ വച്ച് അതിലേക്ക് പാൽ ഒഴിച്ചുകൊടുത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് തിളച്ച പാലിലേക്ക് കുതിർത്തു വെച്ചിട്ടുള്ള അട ചേർത്ത് കൊടുക്കുക. നന്നായിട്ട് തിളച്ച് തുടങ്ങുമ്പോൾ കുക്കർ അടച്ചുവെച്ച് ചെറിയ തീയിൽ വിസില് പതിയെ വരുന്ന രീതിയിൽ വെച്ച് വേവിച്ചെടുക്കുക കുറച്ചു സമയം കൊണ്ട് തന്നെ വളരെ രുചികരമായ അടപ്രഥമൻ തയ്യാറാക്കി എടുക്കാൻ സാധിക്കും പിങ്ക് നിറത്തിൽ തന്നെ നമുക്ക് കിട്ടുകയും ചെയ്യും.

തയ്യാറാക്കിയത് ;
വിനോദ് രാമകൃഷ്ണൻ

ചൗവരിയും ക്യാരറ്റും കൊണ്ടൊരു രുചികരമായൊരു പായസം ; എളുപ്പം തയ്യാറാക്കാം
 

click me!