Onam 2023 : ഓണസദ്യ സ്പെഷ്യൽ മാങ്ങാ പച്ചടി ; ഈ രീതിയിൽ തയ്യാറാക്കൂ

By Web Team  |  First Published Aug 27, 2023, 11:37 AM IST

ഓണത്തിന്റെ സ്പെഷ്യൽ എന്ന് പറയുന്നത് സദ്യ തന്നെയാകും. ഇത്തവണ ഓണസദ്യയിൽ രുചികരമായ മാങ്ങാ പച്ചടി തയ്യാറാക്കിയാലോ?...


ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണത്തിന്റെ സ്പെഷ്യൽ എന്ന് പറയുന്നത് സദ്യ തന്നെയാകും. ഇത്തവണ ഓണസദ്യയിൽ രുചികരമായ മാങ്ങാ പച്ചടി തയ്യാറാക്കിയാലോ?...

വേണ്ട ചേരുവകൾ...

Latest Videos

undefined

പച്ചമാങ്ങ / പഴുത്ത മാങ്ങാ                          1  എണ്ണം
തൈര്                                                                1  കപ്പ്
തേങ്ങ                                                               1/2 കപ്പ്
പച്ചമുളക്                                                          2 എണ്ണം
കടുക്                                                                1 സ്പൂൺ
എണ്ണ                                                                   2 സ്പൂൺ
ചുവന്ന മുളക്                                                  2 എണ്ണം
കറിവേപ്പില                                                     1  തണ്ട്
ഉപ്പ്                                                                       1 സ്പൂൺ

തയ്യാറാക്കുന്ന വിധം... 

പച്ചമാങ്ങ ആയാലും പഴുത്തമാങ്ങ ആയാലും ഈ ഒരു പച്ചടി തയ്യാറാക്കാൻ ഉപയോഗിക്കാം, ആദ്യമായി പച്ചമാങ്ങ തോല് കളഞ്ഞതിനുശേഷം നന്നായിട്ടൊന്ന് ചീകി എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി കൊടുക്കുക, അതിന് ഒപ്പം തന്നെ കുറച്ചു തൈരും കൂടി ചേർത്ത് മിക്സ് ചെയ്യുക, ഇനി നമുക്ക് അരയ്ക്കാൻ ആയിട്ട് മിക്സിയുടെ  ജാറിലേക്ക് തേങ്ങ, പച്ചമുളക്, കടുക് എന്നിവ ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അരക്കുന്ന സമയത്ത് അതിലേക്ക് തൈര് കൂടി ചേർത്തിട്ട് വേണം അരച്ചെടുക്കേണ്ടത് അരച്ച് ഈയൊരു മാങ്ങയുടെ കൂടെ ഒഴിച്ചു കൊടുക്കുക. നല്ല കട്ടിയിൽ വേണം ഈ ഒരു പച്ചടി തയ്യാറാക്കി എടുക്കേണ്ടത് ഒരുപാട് കട്ടിയായാൽ മാത്രം കുറച്ച് തൈര് ഉപയോഗിച്ച് ഇതൊന്നു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില വറുത്ത് ഈ പച്ചടിയിലേക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന പച്ചടിയാണിത്.

തയ്യാറാക്കിയത്;
രശ്മി, ദുബായ് 

Read more ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

 

 

click me!