Onam 2023 : ഈ ഓണത്തിന് തയ്യാറാക്കാം രുചികരമായ മത്തങ്ങാ പരിപ്പ് പായസം

By Web Team  |  First Published Aug 12, 2023, 4:25 PM IST

ഓണത്തിന് ഇനി ​ദിവസങ്ങൾ മാത്രമാണുള്ളത്. ഈ ഓണത്തിന് എന്ത് പായസമാണ് നിങ്ങൾ തയ്യാറാക്കുന്നത്. ഓണത്തിന് രുചികരമായ മത്തങ്ങാ പരിപ്പ് പായസം തയ്യാറാക്കിയാലോ?
 


പായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ...

Latest Videos

undefined

മത്തങ്ങാ തൊലി കളഞ്ഞു നുറുക്കിയത്                          3 കപ്പ്‌
തൊലി കളഞ്ഞ ചെറുപയർ പരിപ്പ്                                    1 കപ്പ്‌
ശർക്കര പൊടിച്ചത്                                                                  2 കപ്പ്‌
തേങ്ങ കൊത്തു                                                                   ആവശ്യത്തിന് 
അണ്ടിപരിപ്പ്                                                                         ആവശ്യത്തിന്
തേങ്ങ പാൽ                                                                           1 1/2 തേങ്ങയുടെ ( ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ )
നെയ്യ്                                                                                        2 ടേബിൾ സ്പൂൺ
ഉപ്പ്                                                                                             ഒരു നുള്ള്
ഏലക്ക പൊടി
ചുക്ക് പൊടി 

തയാറാക്കുന്ന വിധം... 

ഒരു പ്രഷർ കുക്കറിൽ അരിഞ്ഞു വെച്ചിരിക്കുന്ന മത്തങ്ങയും ചെറുപയർപരിപ്പും കൂടെ ആവശ്യത്തിന് വെള്ളം ഒഴിച്ചു ഒരു 3 whistle വരെ വേവിച്ചു എടുക്കുക. ഇനി പായസം ഉണ്ടാക്കാൻ ഉള്ള പാത്രം അടുപ്പിൽ വെച്ച് ശർക്കര ഉരുക്കി എടുത്തു അത് ഒന്നു നന്നായി തിളച്ചു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങാ പരിപ്പ് ഈ ശർക്കരയിലേക്ക് ചേർത്ത് ഇളക്കുക, ഒന്നു കുറുകി കഴിയുമ്പോൾ ഇതിലേക്ക് മൂന്നാം പാൽ ഒഴിക്കുക.

ഇത് തിളച്ചു വറ്റി വരുമ്പോൾ കുറച്ചു നെയ്യ് ചേർത്തു ഇളക്കി രണ്ടാം പാലും ഒഴിക്കുക, ഈ ഒരു സമയം നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയും തേങ്ങ കൊത്തും ഇതിലേക്ക് ചേർക്കുക, ഒരു നുള്ള് ഉപ്പും മണംത്തിനു ആവശ്യമായ ചുക്ക് പൊടി, ഏലക്ക പൊടി എന്നിവ ഇട്ടു ഇളക്കി, കുറച്ചും കൂടെ നെയ്യും ചേർത്തു, അവസാനം ഒന്നാം പാലും ഒഴിച്ചു വാങ്ങുക. സ്വദിഷ്ടമായ ഒരു മത്തങ്ങാ പരിപ്പ് പായസം ഈ ഒരു ഓണംത്തിനു ഇതുപോലെ ഒന്നു തയ്യാറാക്കി നോക്കൂ...

പായസം റെസിപ്പി അയച്ചത് വിനി ബിനു...

Read more ഓണം സ്പെഷ്യൽ പനീർ ക്യാരറ്റ് പായസം, എളുപ്പം തയാറാക്കാം...

 

click me!