തെെരും ഇഞ്ചിയുമെല്ലാം ചേർത്തുള്ള ഒരു വിഭവമാണ് ഇഞ്ചി തെെര്.എങ്ങെനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. ഇത്തവണ ഓണസദ്യയിൽ ഒരു സ്പെഷ്യൽ വിഭവം ഉൾപ്പെടാം. തെെരും ഇഞ്ചിയുമെല്ലാം ചേർത്തുള്ള ഒരു വിഭവമാണ് ഇഞ്ചി തെെര്.എങ്ങെനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?..
വേണ്ട ചേരുവകൾ...
തൈര് ഒന്നേകാൽ കപ്പ്
പൊടിയായി അരിഞ്ഞ ഇഞ്ചി കാൽ കപ്പ്
പച്ചമുളക് 5 എണ്ണം
ചുമന്നുള്ളി 7 എണ്ണം
വറ്റൽ മുളക് 2 എണ്ണം
വെളിച്ചെണ്ണ 2 ടീസ്പൂൺ
കടുക് ഒരു നുള്ള്
കറിവേപ്പില ഒരു നുള്ള്
undefined
തയ്യാറാക്കുന്ന വിധം...
ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലെക്ക് കുറച്ചു എണ്ണ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്, ചുവന്ന മുളകും, കറിവേപ്പിലയും ചേർത്ത് കൊടുത്ത് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചേർത്തുകൊടുത്തതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് പച്ചമുളക് ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കണം. ഇതൊന്നു വഴണ്ട് കഴിഞ്ഞതിനുശേഷം അതിലേക്ക് കട്ട തൈര് ഒന്ന് മിക്സിയിൽ അടിച്ചതിനുശേഷം ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ ഒന്നാണ് സദ്യയിൽ വിളമ്പുന്ന ഇഞ്ചി തൈര്.
തയ്യാറാക്കിയത്:
രശ്മി