തലച്ചോറിന്റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ് എന്നാണ് പല പഠനങ്ങളും പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും ആവശ്യമുള്ള കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്റെ ആരോഗ്യത്തിനും ആവശ്യമായ ഒന്നാണ് ഒമേഗ 3 ആസിഡ് എന്നാണ് പല പഠനങ്ങളും പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഡിപ്രഷനും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
ഹൃദയത്തിന്റെയും ചര്‍മ്മത്തിന്റെയുമൊക്കെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഫ്ളാക്സ് സീഡ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡ് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
രണ്ട്...
സോയാ ബീന്‍സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊടെപ്പം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയതാണ് സോയാ ബീന്‍സ്.
മൂന്ന്...
ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സാണ് സാല്‍മണ്‍ ഫിഷ്. കൂടാതെ വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവ ശരീരത്തിന് ഏറേ നല്ലതാണ്.
നാല്...
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാൾനട്സ്. മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ആറ്...
ചിയ സീഡ്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ഫൈബര്‍, കാത്സ്യം, അയേണ്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
Also Read: ഇരുപതുകളിലെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവച്ച് ഡോക്ടര്‍...