ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണിനി പറയുന്നത്.
പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരുന്നവരുണ്ട്. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്‍റ ആരോഗ്യത്തിനും മാനസിരോഗ്യത്തിനും അത് മോശമായി ബാധിക്കാം. ചില ഭക്ഷണങ്ങള്‍ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഒരു ചായയെ കുറിച്ചാണിനി പറയുന്നത്.
ഈ ചായ തയ്യാറാക്കാന്‍ വേണ്ടത് ജാതിക്ക, ഉണക്ക മുന്തിരി, കുങ്കുമപ്പൂവ് എന്നിവയാണ്. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് ജാതിക്ക ചേർക്കുക. ഇതിൽ ട്രൈമിറിസ്റ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ പ്രേരിപ്പിക്കുകയും പേശികളെ ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇനി ഇതിലേയ്ക്ക് 8-10 കറുത്ത ഉണക്കമുന്തിരി കുതിർത്തത് ചേര്‍ക്കാം. ഉണക്കമുന്തിരിയിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുന്ന ഹോർമോണാണ്. ഈ മിശ്രിതം ഇനി തിളപ്പിക്കാൻ അനുവദിക്കുക. തുടർന്ന് ഒരു നുള്ള് കുങ്കുമപ്പൂവ് ചേർക്കുന്നതോടെ ചായ റെഡി. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കുങ്കുമപ്പൂവ് സഹായിക്കും. രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ ചായ കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
undefined
രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന മറ്റ് ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ചെറി ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
രണ്ട്...
പാല്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.
മൂന്ന്...
ബദാം മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്നീഷ്യം സഹായിക്കുന്നുണ്ട്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഉച്ചയ്ക്ക് ചോറിന് പകരം കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...