ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ തണ്ണിമത്തൻ ജ്യൂസ് യഥാർത്ഥത്തിൽ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
എല്ലാ വർഷവും ഓഗസ്റ്റ് 3 ദേശീയ തണ്ണിമത്തൻ ദിനം ആഘോഷിക്കുന്നു. ദേശീയ തണ്ണിമത്തൻ ദിനത്തിൽ, ലോകമെമ്പാടുമുള്ള ആളുകൾ തണ്ണിമത്തന്റെ മധുരവും രുചിയും ആസ്വദിക്കുന്നു. ദേശീയ തണ്ണിമത്തൻ ദിനം കേവലം ഒരു രുചികരമായ പഴത്തിന്റെ ആഘോഷം മാത്രമല്ല തണ്ണിമത്തന്റെ പോഷകങ്ങളെ കുറിച്ചും മനസിലാക്കാനും ഈ ദിനം ആചരിക്കുന്നു.
വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയതാണ് നമ്മുടെ കുമ്മട്ടിങ്ങാ എന്ന തണ്ണിമത്തൻ. കേരളത്തിൽ കാസർഗോഡ് ജില്ലയിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യുന്നുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിൽ ഇവ പരിമിതമായെ കൃഷിചെയ്യുന്നതായി കാണാറുള്ളു.
undefined
വെള്ളരിവർഗ്ഗ വിളയായ തണ്ണിമത്തന്റെ ജന്മദേശം ആഫ്രിക്കയാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തന്നെ ഈ വിള വ്യാപകമായി കൃഷി ചെയ്തു വരുന്നു. മറ്റു വെള്ളരി വർഗ്ഗ വിളകളെ അപേക്ഷിച്ച് തണ്ണിമത്തനിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് (juice) നല്ലൊരു ദാഹശമനി കൂടിയാണ്.
വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഒരു മികച്ച പഴമാണ്. ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, തണ്ണിമത്തനിൽ കുറച്ച് കലോറി മാത്രമേയുള്ളൂ. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നുകയും ചെയ്യും. പൊട്ടാസ്യം സമ്പുഷ്ടമായ തണ്ണിമത്തൻ ജ്യൂസ് യഥാർത്ഥത്തിൽ വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കുന്നു.
തണ്ണിമത്തനിൽ കാണപ്പെടുന്ന ഒരു പദാർത്ഥമാണ് ലൈക്കോപീൻ. ഇത് പഴത്തിന് ചുവന്ന നിറം നൽകുന്നു. തക്കാളിയിൽ പോലും ഈ പദാർത്ഥം ഉണ്ട്. എന്നാൽ ഈ പദാർത്ഥം തക്കാളിയേക്കാൾ കൂടുതൽ തണ്ണിമത്തനിൽ കാണപ്പെടുന്നു. ലൈക്കോപീൻ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ആസ്ത്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് തണ്ണിമത്തൻ സഹായിക്കുന്നു. നാഡികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ കഴിയുന്ന പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടം തണ്ണിമത്തനുണ്ട്.
അകാലനര അകറ്റാം ; വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കൈകൾ