അമേരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് ഇത് വാങ്ങിയത്. അതായത് ഏകദേശം 73 ലക്ഷം രൂപ.
പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മക്ഡൊണാള്‍സ് ഒരു ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷം രൂപയ്ക്ക്. കൊറിയന്‍ 'ബിടിഎസ് മീലു'മായി സഹകരിച്ച് രൂപകല്പന ചെയ്ത നഗ്ഗെറ്റ് ആണ് ഇ- വാണിജ്യ സൈറ്റായ ഇബേയില്‍ രണ്ട് ദിവസം നടന്ന ലേലത്തിനൊടുവില്‍ വിറ്റുപോയത്.
അമേരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് ഇത് വാങ്ങിയത്. അതായത് ഏകദേശം 73 ലക്ഷം രൂപ. ഒരു ചിക്കന്‍ നഗ്ഗെറ്റിന് ഇത്രയും വില കൊടുത്ത് വാങ്ങണോ എന്നാകും പലരും ചിന്തിക്കുന്നത്. പൊതുവേ ബിടിഎസ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ ആവശ്യക്കാരാണുള്ളത്. കൂടാതെ ഈ ചിക്കന്‍ നഗ്ഗെറ്റിന്റെ അപൂര്‍വ രൂപവും ഏറെ പേരെ ആകര്‍ഷിച്ചു. 'എമംഗ് അസ്' എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തിന് സമാനമായിരുന്നു ഇതിന്‍റെ രൂപം.
there's a $34,443.43 among us chicken nugget on sale and i don't know how to feel about it??? but also?? i want ithttps://t.co/9I02dtWdmf pic.twitter.com/uf3bRe6dDE
— Among Us ⭐ weekend!! break time (@AmongUsGame)
undefined
ഇതാണ് ഈ സ്പെഷ്യല്‍ ചിക്കന്‍ നഗ്ഗെറ്റ് ഇത്രയും രൂപയ്ക്ക് വിറ്റുപോകാന്‍ കാരണം. ചിക്കന്‍ നഗ്ഗെറ്റിനും ഏറെ ഫാന്‍സുണ്ടെന്നത് മറ്റൊരു കാര്യം. മുന്‍പ് ഇത് ബഹിരാകാശത്തേയ്ക്ക് പോലും അയച്ചിട്ടുണ്ട്.
Also Read: ഒരു മാമ്പഴത്തിന്‍റെ വില 1000 രൂപയോ?
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona