'ജ്യൂസല്ല, ഗ്ലാസാണ് കാണേണ്ടത്'; കേരളത്തില്‍ നിന്നുള്ള 'കുലുക്കി' വീഡിയോ വൈറല്‍

By Web Team  |  First Published Aug 14, 2023, 6:06 PM IST

ഒരു വഴിയോരക്കട തന്നെയാണ് വീഡിയോയിലും കാണുന്നത്. ഇവിടെ കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്ന രീതിയില്‍ ജ്യൂസ് തയ്യാറാക്കുകയാണ് ഒരു യുവാവ്.


മലയാളികളെ സംബന്ധിച്ച് കുലുക്കി സര്‍ബത്ത് ഏറെ പരിചിതമായൊരു സ്ട്രീറ്റ് വിഭവമാണ്. കുലുക്കി സര്‍ബത്ത് അത്രയും ട്രെൻഡായി വന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. അന്ന് അത് വലിയ തരംഗം തന്നെ സൃഷ്ടിച്ചതാണ്. എന്നാല്‍ പിന്നീട് കുലുക്കി സര്‍ബത്തും അതിന്‍റെ സവിശേഷതമായ രീതിയിലുള്ള തയ്യാറാക്കലുമെല്ലാം നമുക്ക് സുപരിചിതമായി മാറി.

എന്നാല്‍ ഇപ്പോഴിതാ ഒരു ഫുഡ് വ്ളോഗര്‍ പകര്‍ത്തിയ, കേരളത്തില്‍ നിന്നുള്ള കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്നതിന്‍റെ വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.  

Latest Videos

undefined

ഇപ്പറഞ്ഞതുപോലെ ഒരു വഴിയോരക്കട തന്നെയാണ് വീഡിയോയിലും കാണുന്നത്. ഇവിടെ കുലുക്കി സര്‍ബത്ത് തയ്യാറാക്കുന്ന രീതിയില്‍ ജ്യൂസ് തയ്യാറാക്കുകയാണ് ഒരു യുവാവ്. കുപ്പി ഗ്ലാസില്‍ ജ്യൂസ് തയ്യാറാക്കി, അതിന് മുകളില്‍ വലിയ സ്റ്റീല്‍ ഗ്ലാസ് കമഴ്ത്തി- ലോക്ക് ചെയ്തെടുത്ത്, മുകളിലേക്ക് എറിഞ്ഞും വായുവില്‍ കറക്കിയുമെല്ലാമാണ് ഇദ്ദേഹം ഇത് തയ്യാറാക്കുന്നത്.

മുമ്പ് ഈ കാഴ്ച അങ്ങനെ കണ്ടിട്ടില്ലാത്തവരെ സംബന്ധിച്ച് ഇത് പുതുമയുള്ളതും ഏറെ കൗതുകം ജനിപ്പിക്കുന്നതുമായ കാഴ്ച തന്നെയാണ്. ഇത്തരത്തില്‍ വീഡിയോ കണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. നിരവധി പേര്‍ രസകരമായ കമന്‍റുകളും പങ്കുവച്ചിരിക്കുന്നു. 

ഇത് സര്‍ക്കസ് ആണോ എന്നും എല്ലാം കഴിയുമ്പോള്‍ വല്ലതും കുടിക്കാൻ ബാക്കി കിട്ടുമോ എന്നുമെല്ലാം വീഡിയോ കണ്ടവര്‍ ചോദിക്കുന്നു. 'പെര്‍ഫോമൻസ്' കഴിയുമ്പോള്‍ ജ്യൂസ് അല്ല കാണേണ്ടത്- ഗ്ലാസാണ് കാണേണ്ടത്- അതിന് ഒന്നും പറ്റിയില്ല എങ്കില്‍ ഗ്ലാസിന് ഉഗ്രൻ പരസ്യമാകുമെന്നുമെല്ലാം തമാശരൂപത്തില്‍ ആളുകള്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു. 

എന്തായാലും വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നതെന്ന് ചുരുക്കം. പലരും ഇങ്ങനെ ജ്യൂസ് തയ്യാറാക്കുന്നത് നേരത്തെ കണ്ടിട്ടില്ലെന്നും കമന്‍റുകളിലൂടെ നമുക്ക് മനസിലാകും. 

എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

Also Read:- ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായപ്പാത്രം; ഇതിന്‍റെ പ്രത്യേകത അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!