കേരളത്തില്‍ നിന്നുള്ളവര്‍ നമ്മുടെ തനത് രുചിയായ നെയ്യപ്പത്തിനോടാണ് ഇത് താരതമ്യപ്പെടുത്തുന്നത്. കാഴ്ചയിലും രുചിയിലുമെല്ലാം ഏതാണ്ടിത് നെയ്യപ്പത്തിനോട് അടുത്ത് തന്നെയാണ് നില്‍ക്കുക.
സാമ്പത്തികമോ സാമൂഹികമോ ആയി എത്ര പോരായ്കകളുണ്ടെങ്കിലും ഇന്ത്യയും ഇന്ത്യയിലെ വിവിധങ്ങളായ ജീവിതസംസ്കാരങ്ങളും എപ്പോഴും മറ്റ് രാജ്യക്കാര്‍ക്ക് കൗതുകമാണ്. ജീവിതരീതികളിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമെല്ലാമുള്ള വൈവിധ്യങ്ങള്‍ ഇന്ത്യയുടെ രുചികളിലും പ്രകടമാണ്.
നമ്മുടെ രാജ്യത്ത് ലഭ്യമായിട്ടുള്ള വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍- പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് വലിയ രീതിയിലാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാറ്. ഇവയില്‍ തന്നെ മധുരപലഹാരങ്ങളാണ് പലപ്പോഴും വിദേശികളെ ഏറെ അത്ഭുതപ്പെടുത്താറ്. അത്രയും വ്യത്യസ്തമായ മധുരപലഹാരങ്ങള്‍ നമ്മുടെ ഭക്ഷണസംസ്കാരത്തില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങളോട് ഏറെയും താല്‍പര്യം കാണിക്കുന്നത്.
undefined
ഇപ്പോഴിതാ ഇന്ത്യയില്‍ നിന്ന് വിവാഹം കഴിക്കുകയും ഇതോടെ ഇന്ത്യയിലെ മിക്കയിടങ്ങളിലൂടെയും യാത്ര ചെയ്യുകയും ചെയ്തിട്ടുള്ള ന്യുസീലാൻഡുകാരനായ കാള്‍ റൈസ് എന്ന സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ പങ്കുവച്ചൊരു വീഡിയോ നോക്കൂ. തന്‍റെ ഭാര്യയുടെ അമ്മ അടക്കമുള്ള കുടുംബത്തിലെ സ്ത്രീകളും അയല്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കുന്നൊരു മധുരപലഹാരമാണ് ഇദ്ദേഹം വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ഹരിയാനയില്‍ നിന്നാണ് കാള്‍ റൈസ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവിടത്തുകാര്‍ പരമ്പരാഗതമായി തയ്യാറാക്കുന്ന 'പൂദെ' എന്ന് പേരുള്ള പലഹാരമാണ് വീഡിയോയില്‍ തയ്യാറാക്കുന്നതായികാണിക്കുന്നത്. ഗോതമ്പുപൊടി, പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്ത് മാവ് പരുവത്തിലാക്കി വെണ്ണയില്‍ ഡീപ് ഫ്രൈ ചെയ്തെടുക്കുന്നതാണിത്.
വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിശേഷാവസരങ്ങളില്‍ ഇവടത്തുകാര്‍ തയ്യാറാക്കി കഴിച്ചിരുന്ന മധുരപലഹാരമാണത്രേ ഇത്. എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും എന്നാല്‍ രുചികരമാണെന്നും 'പൂദെ'യെ കാലത്തിന് അതീതമായി ഭക്ഷണപ്രേമികള്‍ക്കിടയില്‍ നിലനിര്‍ത്തി.
കാള്‍ റൈസ് പങ്കുവച്ച വീഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും ഇത് വീട്ടില്‍ തയ്യാറാക്കിനോക്കുമെന്നും അറിയിക്കുന്നു. അവരവരുടെ നാട്ടില്‍ ഈ പലഹാരം എങ്ങനെയാണ് അറിയപ്പെടുന്നതെന്ന് കാള്‍ റൈസ് കമന്‍റില്‍ ചോദിച്ചതോടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇത് അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ളവര്‍ നമ്മുടെ തനത് രുചിയായ നെയ്യപ്പത്തിനോടാണ് ഇത് താരതമ്യപ്പെടുത്തുന്നത്. കാഴ്ചയിലും രുചിയിലുമെല്ലാം ഏതാണ്ടിത് നെയ്യപ്പത്തിനോട് അടുത്ത് തന്നെയാണ് നില്‍ക്കുക.
എന്തായാലും കാള്‍ റൈസ് പങ്കുവച്ച വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- നുറുക്ക് ഗോതമ്പ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു വിഭവം...