ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, ഭക്ഷണത്തിന്‍റെ വൃത്തിയും സുരക്ഷിതത്വവുമെല്ലാം ഏവരുടെയും ആശങ്കയാണ്. അതുപോലുള്ള വാര്‍ത്തകളും നമ്മെ അലോസരപ്പെടുത്താറുണ്ട്
ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ ഇന്ന് നമുക്ക് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന അവസ്ഥയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്. പലപ്പോഴും പാചകത്തിനുള്ള സമയം കിട്ടാതെ വരുമ്പോഴും ജോലിത്തിരക്കുകളോ പഠനത്തിരക്കുകളോ ഏറുമ്പോഴോ എല്ലാം പുറത്തുനിന്നുള്ള ഭക്ഷണം തന്നെ ആശ്രയം.
എന്നാല്‍ ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, ഭക്ഷണത്തിന്‍റെ വൃത്തിയും സുരക്ഷിതത്വവുമെല്ലാം ഏവരുടെയും ആശങ്കയാണ്. അതുപോലുള്ള വാര്‍ത്തകളും നമ്മെ അലോസരപ്പെടുത്താറുണ്ട്.
undefined
സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. റെസ്റ്റോറന്‍റില്‍ നിന്ന് കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയെന്നാരോപിച്ച് റെസ്റ്റോറന്‍റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഒരാള്‍. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.
ഇവിടെയുള്ളൊരു പ്രമുഖ ഇറ്റാലിയൻ റെസ്റ്റോറന്‍റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിക്കാനെത്തിയതാണ് തോമസ് ഹോവീ എന്ന അമ്പത്തിനാലുകാരൻ. റെസ്റ്റോറന്‍റിലെ ഒരു പ്രധാന വിഭവമായ സ്പെഷ്യല്‍ സൂപ്പാണ് ഇവരാദ്യം ഓര്‍ഡര്‍ ചെയ്തത്.
ഇത് കഴിച്ചുകൊണ്ടിരിക്കെ വായ്ക്കകത്ത് എന്തോ തടയുന്നത് പോലെ തോന്നുകയായിരുന്നു. പുറത്തെടുത്ത് നോക്കിയപ്പോള്‍ ആദ്യം എന്താണെന്ന് മനസിലായില്ല. തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇത് എലിയുടെ കാല്‍ ആണെന്ന് മനസിലായത്- ഹോവീ പറയുന്നു.
ഉടൻ തന്നെ താൻ ഛര്‍ദ്ദിച്ചുവെന്നും തന്നെ അത് മാനസികമായി വല്ലാതെ പിടിച്ചുലച്ചുവെന്നും ഹോവീ പറയുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം റെസ്റ്റോറന്‍റിനെതിരെ നിയമനടപടിക്കൊരുങ്ങിയത്. ഏതാണ്ട് ഇരുപത് ലക്ഷത്തോളം നഷ്ടപരിഹാരമാണ് ഹോവീ റെസ്റ്റോറന്‍റില്‍ നിന്നായി ആവശ്യപ്പെടുന്നത്. തനിക്കെന്നല്ല ഇനിയാര്‍ക്കും ഇത്രയും മോശം അനുഭവം ഉണ്ടാകരുത്, അതിനുള്ളൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നിയമപോരാട്ടം എന്നും ഇദ്ദേഹം പറയുന്നു.
അതേസമയം ഹോവീ കള്ളം പറയുകയാണ്- അദ്ദേഹത്തിന് മാനസികപ്രശ്നങ്ങളുണ്ട്. തങ്ങളുടെ ഭാഗത്ത് വീഴ്ചകളൊന്നും ഉണ്ടായിട്ടില്ല എന്ന വിശദീകരണമാണ് റെസ്റ്റോറന്‍റുകാര്‍ നല്‍കുന്നത്. എന്തായാലും സംഭവത്തിന്‍റെ നിജസ്ഥിതി വെളിവായിട്ടില്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളും ആശങ്കകളും ചെറുതല്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-