Christmas 2022 : ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങാ കേക്ക് തയ്യാറാക്കാം

By Web Team  |  First Published Dec 1, 2022, 10:37 AM IST

ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങാ കേക്ക് തയ്യാറാക്കിയാലോ? വളരെ കുറിച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ കേക്ക്...


ക്രിസ്മസ് ആഘോഷിക്കാനുള്ള തിരക്കിലാണ് നാം എല്ലാവരും. ക്രിസ്മസിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം എത്തുന്നത് കേക്കാകും. ഈ ക്രിസ്മസിന് മുട്ട ചേർക്കാത്ത സ്പെഷ്യൽ മത്തങ്ങാ കേക്ക് തയ്യാറാക്കിയാലോ? വളരെ കുറിച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ കേക്ക്...

വേണ്ട ചേരുവകൾ...

Latest Videos

undefined

മത്തങ്ങാ പ്യൂരി ആക്കിയത്    1 കപ്പ്
മൈദ                                             1 കപ്പ്
പഞ്ചസാര                                     1 കപ്പ് അല്ലെങ്കിൽ ശർക്കര -1/2 കപ്പ് 
വെജിറ്റബിൾ ഓയിൽ                 അര കപ്പ്
ബേക്കിംഗ് സോഡാ                    കാൽ ടീസ്പൂൺ
ബേക്കിംഗ് പൗഡർ                     അര ടീസ്പൂൺ
ഉപ്പ്                                                   ഒരു നുള്ള്
പാൽ                                               1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം മത്തങ്ങ ചെറിയ പീസ് ആയി അരിഞ്ഞ് , വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചു പ്യൂരി തയാറാക്കുക.
ഒരു കപ്പ് പ്യൂരിയും,പഞ്ചസാരയും,ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക.അതിലേക്ക് പാൽ കൂടെ ചേർത്ത് മിക്സ്‌ ചെയ്യുക. മൈദയും, ഉപ്പും, ബേക്കിങ് സോഡയും,ബേക്കിങ് പൗഡറും കൂടി നന്നായി ഇടഞ്ഞെടുക്കുക. ഇത് ആദ്യത്തെ കുഴച്ചു മിശ്രിതത്തിലേക്ക് ചേർത്ത് യോജിപ്പിക്കുക.ഇത് 170 ഡിഗ്രിയിൽ പ്രിഹീറ്റ് ചെയ്ത ഓവനിൽ 25 -30 മിനിറ്റ് ബേക്ക് ചെയ്യുക. അല്ലെങ്കിൽ കുക്കർ ചൂടാക്കി ഉപ്പ് ബേസ് വച്ചു ഒരു തട്ടിനു മുകളിൽ കേക്ക് മിക്സ്‌ വച്ചു ചെറിയ തീയിൽ 30 മിനുട്ട് വേകിക്കുക. വളരെ രുചികരമായ ഹെൽത്തി ആയ കേക്ക് ആണ്‌ മത്തങ്ങാ പായസം.

തയ്യാറാക്കിയത്:
എൽസി നെല്ല്യാടി

 

click me!