വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം ഈ ലോകാർബ് ഓംലെറ്റ്; റെസിപ്പി

By Web Team  |  First Published Apr 20, 2024, 11:36 AM IST

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഒരു ലോകാർബ് ഓംലെറ്റ് തയ്യാറാക്കിയാലോ? പ്രിയകല അനിൽ കുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്...
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined


ഇപ്പോള്‍ എല്ലാവരും ചോറ് കുറച്ചും, സൈഡ് ഡിഷസ് കൂടുതലും കഴിച്ച് വണ്ണം കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും ശ്രമിക്കുകയല്ലേ? അത്തരക്കാര്‍ക്ക് പറ്റിയ ഒരു ലോകാർബ് ഓംലെറ്റ് തയ്യാറാക്കിയാലോ? ഈ ഓംലെറ്റ് പ്രാദലിനോ വൈകുന്നേരം ഉള്ള ഭക്ഷണമോ ആയി കഴിക്കാം. 

വേണ്ട ചേരുവകൾ...

കോഴിമുട്ട  2 എണ്ണം 
കൂൺ          50 gm
മുരിങ്ങ, ചീര ഒരു കൈ പിടി 
തക്കാളി      1
ക്യാപ്‌സികം 1
ചെറിയ ഉള്ളി 5 എണ്ണം 
പച്ചമുളക്       2 എണ്ണം 
വെളിച്ചെണ്ണ    പൊരിച്ചെടുക്കാൻ അവശ്യത്തിന് 
ഉപ്പ് ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും  ചെറുതായിട്ട് അരിയുക. മുരിങ്ങയും ചീരയും ഇറുത്തു വൃത്തിയാക്കി വയ്ക്കുക. എന്നിട്ട് ഉള്ളിയും പച്ചമുളക് അരിഞ്ഞതും കൂടി നന്നായിട്ട് വെളിച്ചെണ്ണയിൽ ചെറുതായിട്ടൊന്നു വഴറ്റുക. അതിൽ അരിഞ്ഞു വച്ചിരിക്കുന്ന കൂണും ക്യാപസിക്കവും മുരിങ്ങയും ചീരയും ചേർത്ത് പകുതി വേവിൽ വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് എടുത്തുവച്ച മുട്ടയിൽ കലക്കി ഓംലെറ്റ് തയ്യാറാക്കുക. അതിൽ തക്കാളി റൗണ്ട് രൂപത്തിൽ അരിഞ്ഞു അലങ്കരിച്ചു കഴിക്കാം. ഈ ഓംലറ്റ് ഒരു ഫുൾ മീൽസിനു സമമാണ്.

youtubevideo

Also read: നല്ല നാടൻ മുളക് ചമ്മന്തിയുടെ രുചി രഹസ്യം; ഈസി റെസിപ്പി

click me!