പറക്കുന്ന ദോശ പോലെയുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന കിടിലന്‍ വീഡിയോകളും രജനീകാന്ത് സ്‌റ്റൈല്‍ ചായ തയ്യാറാക്കലുമൊക്കെ നാം കണ്ടതാണ്. ഇപ്പോഴിതാ ഇൻഡോർ ആസ്ഥാനമായുള്ള ഒരു കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇന്ത്യയുടെ വൈവിധ്യമേറിയ തെരുവ് ഭക്ഷണം ലോക പ്രസിദ്ധമാണ്. ചാട്ട്, ഡെസ്സേർട്ടുകൾ, പാനീയങ്ങൾ എന്നിവയുടെ നിരവധി തരങ്ങള്‍ രാജ്യത്തുടനീളം കാണാം. പാസ്ത ദോശ, ഐസ്ക്രീം വടാപാവ് തുടങ്ങിയവയൊക്കെ അത്തരത്തില്‍ തെരുവ് ഭക്ഷണത്തിലെ താരങ്ങളാണ്.
പറക്കുന്ന ദോശ പോലെയുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്ന കിടിലന്‍ വീഡിയോകളും രജനീകാന്ത് സ്‌റ്റൈല്‍ ചായ തയ്യാറാക്കലുമൊക്കെ നാം കണ്ടതാണ്. ഇപ്പോഴിതാ ഇൻഡോർ ആസ്ഥാനമായുള്ള ഒരു കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
undefined
സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഈ കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍. ഫുഡ് ബ്ലോഗറായ അമർ സിരോഹിയാണ് ഇദ്ദേഹത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഗോൾഡ്മാൻ കുൽഫി വാല' എന്നാണ് നട്വര്‍ നേമ എന്ന കുൽഫി വിൽപ്പനക്കാരന്‍ ഇവിടെ അറിയപ്പെടുന്നത്.
നഗരത്തിലെ സരഫ ബസാർ പ്രദേശത്താണ് അദ്ദേഹത്തിന്റെ സ്റ്റാൾ സ്ഥിതിചെയ്യുന്നത്. തെരുവ് ഭക്ഷണശാലകൾക്കും പ്രശസ്ത ജ്വല്ലറി മാർക്കറ്റിനും പേരുകേട്ട സ്ഥലം കൂടിയാണിത്. 45 വർഷമായി അദ്ദേഹം ഇവിടെ കച്ചവടം ചെയ്യുന്നു.
വീഡിയോയിൽ കുൽഫി, റാബ്രി, ഫാലൂഡ എന്നിവ ഉപയോഗിച്ച് പ്രത്യേക ഷാഹി ഫലുഡ അദ്ദേഹം തയ്യാറാക്കുന്നതും കാണാം. 32 ദശലക്ഷത്തിലധികം വ്യൂസാണ് വീഡിയോ ഇതുവരെ നേടിയത്. ചാനലിലെ ടോപ് ട്രെൻഡിങ് വീഡിയോകളിൽ ഒന്നായി ഇതു മാറുകയും ചെയ്തു.
Also Read: ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona