മുട്ട അമിതമായി കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളറിയാം

By Web Team  |  First Published Sep 9, 2023, 8:42 AM IST

മുട്ട ആരോ​ഗ്യത്തിന് നല്ലതാണെങ്കിൽ പോലും അമിതമായി കഴിക്കുന്നത് ചില പ്രശ്നങ്ങളുണ്ടാക്കാം. മുട്ട അമിതമായി കഴിക്കുന്നത് ദഹന വ്യവസ്ഥയെയും മോശമായി ബാധിക്കും. ഇത് അസഹനീയമായ വയറു വേദനയ്ക്ക് കാരണമാകും. മുട്ട കഴിക്കുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അലര്‍ജിയുള്ളവരാണെങ്കില്‍ അത് വീണ്ടും വഷളാകാന്‍ സാധ്യതയുണ്ട്.
 


നമ്മളിൽ പലരും മുട്ട പ്രേമികളാണ്. ആരോഗ്യത്തോടെ ഇരിക്കാൻ ദിവസവും മുട്ട കഴിക്കണമെന്ന് പലരും പറയാറുണ്ട്. പ്രോട്ടീന്റെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്ന് മുട്ടയാണെന്നതിൽ സംശയമില്ല. ഒരു മുട്ടയിൽ ഏകദേശം 7 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, 5 ഗ്രാം നല്ല കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് തുടങ്ങിയ ഒന്നിലധികം മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. 

 മുട്ട ആരോ​ഗ്യത്തിന് നല്ലതാണെങ്കിൽ പോലും അമിതമായി കഴിക്കുന്നത് ചില പ്രശ്നങ്ങളുണ്ടാക്കാം. മുട്ട അമിതമായി കഴിക്കുന്നത് ദഹന വ്യവസ്ഥയെയും മോശമായി ബാധിക്കും. ഇത് അസഹനീയമായ വയറു വേദനയ്ക്ക് കാരണമാകും. മുട്ട കഴിക്കുന്നത് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള അലർജിയുള്ളവരാണെങ്കിൽ അത് വീണ്ടും വഷളാകാൻ സാധ്യതയുണ്ട്.

Latest Videos

undefined

മുട്ട ശരിയായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പലരും മുട്ട അമിതമായി കഴിക്കുന്നു. പ്രത്യേകിച്ച് മഞ്ഞക്കരു, പിന്നീട് ശരീരഭാരം വർദ്ധിക്കുന്നതായി പരാതിപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, മുട്ടയുടെ മഞ്ഞക്കരു കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്ന‌തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു.

മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ തീർച്ചയായും നിരീക്ഷിക്കണം. എന്തിന്റെ ഒപ്പമാണ് മുട്ട കഴിക്കേണ്ടതെന്ന് തീരുമാനിക്കുകയും വേണം. അമിതമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെയാണ് മുട്ടയുടെ കാര്യം.
എപ്പോഴും എന്ത് ഭക്ഷണത്തോടൊപ്പമാണ് മുട്ട കഴിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. 

എന്നിരുന്നാലും, ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമായി, ദിവസവും ഒരു മുട്ട കഴിക്കുന്നത്  സുരക്ഷിതമാണെന്ന് കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്ത പറയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളോ ഉയർന്ന കൊളസ്ട്രോളോ ഉള്ളവർ ആഴ്ചയിൽ മൂന്ന് മുട്ടകൾ കഴിക്കുന്നത് പരിമിതപ്പെടുത്തണം.

ഈ പച്ചക്കറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

 

tags
click me!