കറിവേപ്പില കഴിക്കാൻ മടി കാണിക്കരുത്, ​ഗുണങ്ങൾ ചെറുതൊന്നുമല്ല

By Web Team  |  First Published Nov 2, 2023, 10:32 AM IST

ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 


കറിവേപ്പിലയുടെ ഔഷധഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ എ യുടെ കലവറയായ കറിവേപ്പില ശരീരത്തിന് ധാരാളം ​ഗുണങ്ങൾ നൽകുന്നു. വിവിധ രോഗങ്ങൾക്കുള്ള പരിഹാരമായി കറിവേപ്പില ഉപയോ​ഗിച്ച് വരുന്നു. ഔഷധഗുണവും ആന്റിഓക്‌സിഡന്റും ഉള്ളതിനാൽ നിരവധി രോഗങ്ങളിൽ നിന്ന് രക്ഷനേടുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് കാൻസർ ഉൾപ്പെടെയുള്ള വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫിനോളിക്‌സ് തുടങ്ങിയ സസ്യ സംയുക്തങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഈ സംയുക്തങ്ങൾ ശരീരത്തിലെ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും രോഗങ്ങളെ ചെറുക്കുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

Latest Videos

undefined

ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിനും ഹൃദയാരോഗ്യത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കറിവേപ്പില ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക കിലോ കുറയ്ക്കാനും സഹായിക്കുന്നു. 

കറിവേപ്പിലയിൽ ഔഷധഗുണങ്ങളും ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തെ വിഷവിമുക്തമാക്കാൻ സഹായിക്കും. കറിവേപ്പില വെള്ളം കുടിക്കുന്നത് ദഹനം എളുപ്പമാക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കറിവേപ്പില ശിരോചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതിലൂടെയും വേഗത്തിലുള്ള മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അവ മുടിക്ക് ആവശ്യമായ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ നൽകിക്കൊണ്ട് മുടി വളർച്ച വർദ്ധിപ്പിക്കുന്നു. 

കറിവേപ്പില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവേപ്പിലയിലെ ഉയർന്ന നാരിന്റെ അംശം കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി വിഘടിക്കുന്നത് മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു.

ശ്രദ്ധിക്കുക, ഈ പ്രായക്കാരില്‍ സ്‌തനാര്‍ബുദം വര്‍ദ്ധിക്കുന്നതായി ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പ്

 

click me!