സ്കിൻ തിളക്കമുള്ളതാക്കാൻ കുടിക്കേണ്ട ഏഴ് ജ്യൂസുകള്‍

By Web Team  |  First Published Oct 17, 2024, 6:53 PM IST

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ചര്‍മ്മം തിളക്കമുള്ളതാക്കാൻ  ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.


ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ചര്‍മ്മം തിളക്കമുള്ളതാക്കാൻ  ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.  

1. പപ്പായ- പൈനാപ്പിള്‍ ജ്യൂസ് 

Latest Videos

undefined

വിറ്റാമിന്‍ സിയുടെ കലവറയാണ് പപ്പായ- പൈനാപ്പിള്‍ ജ്യൂസ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്കിൻ തിളക്കമുള്ളതാക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും. 

2. ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് 

വിറ്റാമിന്‍ എ, സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ്- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

3. വെള്ളരിക്ക ജ്യൂസ് 

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

4. ഓറഞ്ച് ജ്യൂസ്

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

5. മാതളം ജ്യൂസ്

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. അതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

6. ക്യാരറ്റ് ജ്യൂസ് 

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

7. തക്കാളി ജ്യൂസ്

തക്കാളി ജ്യൂസിലും ആന്‍റി ഓക്​സിഡന്‍റുകള്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കുടിക്കുന്നതും ചര്‍മ്മത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട അഞ്ച് വിറ്റാമിനുകള്‍

youtubevideo

 

click me!