എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട അഞ്ച് വിറ്റാമിനുകള്‍

By Web TeamFirst Published Oct 17, 2024, 4:12 PM IST
Highlights

വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്. പൊതുവേ ഇതിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ് പലരും കഴിക്കുന്നത്. എന്നാല്‍ ചില വിറ്റാമിനുകളും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്. പൊതുവേ ഇതിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളാണ് പലരും കഴിക്കുന്നത്. എന്നാല്‍ ചില വിറ്റാമിനുകളും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. അവ എന്തൊക്കൊയാണെന്ന് നോക്കാം. 

1. വിറ്റാമിന്‍ എ 

Latest Videos

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വിറ്റാമിന്‍ എ പ്രധാനമാണ്. പ്രത്യേകിച്ച് പല്ലുകളിലെ ഇനാമലിന്‍റെ സംരക്ഷണത്തിന് ഇവ സഹായിക്കും. ഇതിനായി ക്യാരറ്റ്, മധുരക്കിഴങ്ങ്, തണ്ണിമത്തന്‍, പപ്പായ, ഇലക്കറികള്‍ തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. വിറ്റാമിന്‍ ഡി

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമായ കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ഇതിനായി മത്സ്യം, മുട്ടയുടെ മഞ്ഞ, മഷ്റൂം, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. വിറ്റാമിന്‍ സി

രോഗ പ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ സി സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, ബ്രൊക്കോളി, കാപ്സിക്കം, സ്ട്രോബെറി, നെല്ലിക്ക തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. വിറ്റാമിന്‍ കെ 

രക്തം കട്ടപിടിക്കാനും ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വേണ്ട ഒന്നാണ് വിറ്റാമിന്‍ കെ. ഇതിനായി പാലുല്‍പ്പന്നങ്ങള്‍, ചീര, മുട്ട, മുരങ്ങയില, ബ്രൊക്കോളി ഉലുവ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

5. വിറ്റാമിന്‍ ബി12

കാത്സ്യത്തെ ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ബി12-ും സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മുട്ട, യോഗര്‍ട്ട്, ഇലക്കറികള്‍, മഷ്റൂം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍

youtubevideo

 

click me!