പീനട്ട് ബട്ടറോ ചീസോ; പ്രോട്ടീൻ കൂടുതലുള്ളത് ഏതാണ്?

By Web Team  |  First Published Oct 17, 2024, 9:11 PM IST

നിങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീൻ്റെ അഭാവം പേശി ബലഹീനതയ്ക്കും ചർമ്മത്തിൻ്റെയും തലമുടിയുടെയും നഖത്തിന്‍റെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. 
 


നമ്മുടെ ശരീരത്തിൻ്റെ പല പ്രവർത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും മെറ്റബോളിസത്തിനും പ്രതിരോധശേഷിക്കുമൊക്കെ പ്രധാനമാണ്.  നിങ്ങളുടെ ഭക്ഷണത്തിലെ പ്രോട്ടീൻ്റെ അഭാവം പേശി ബലഹീനതയ്ക്കും ചർമ്മത്തിൻ്റെയും തലമുടിയുടെയും നഖത്തിന്‍റെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. അതിനാല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. 

അത്തരത്തില്‍ പ്രോട്ടീനാല്‍ സമ്പന്നമാണ് പീനട്ട് ബട്ടറും ചീസും. എന്നാൽ ഇതില്‍ ഏതാണ് കൂടുതൽ പ്രോട്ടീൻ നല്‍കുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 1 ടേബിൾസ്പൂൺ പീനട്ട് ബട്ടറില്‍ ഉള്ളതിനെക്കാള്‍ പ്രോട്ടീന്‍ 1 കഷ്ണം ചീസില്‍ നിന്നും ലഭിക്കുമെന്നാണ് ഫിറ്റ്‌നസ് കോച്ച് റാൾസ്റ്റൺ ഡിസൂസ തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പറയുന്നത്.   

Latest Videos

undefined

പീനട്ട് ബട്ടറിനെക്കാള്‍ കുറഞ്ഞ കാർബോഹൈഡ്രേറ്റും കൊഴുപ്പും അടങ്ങിയതുമാണ് ചീസ്.  1 സ്ലൈസ് ചീസിൽ ഏകദേശം 60 കലോറിയുണ്ടെന്നും 1 ടീസ്പൂൺ പീനട്ട് ബട്ടറിൽ  95 കലോറിയാണുള്ളതെന്നും അദ്ദേഹം പറയുന്നു. പോഷകങ്ങളുടെ കലവറയാണ് ചീസ്. കാത്സ്യം, സോഡിയം, ഫോസ്ഫേറ്റ്, സിങ്ക്, വിറ്റാമിന്‍ എ, ബി12 തുടങ്ങിയവയും അടങ്ങിയ ഒന്നാണ് ചീസ്. കാത്സ്യത്തിന്റെ മികച്ച സ്രോതസായ ചീസ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനുമൊക്കെ ഇവ നല്ലതാണ്. 

നിരവധി ആരോഗ്യ അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടറും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷിക്കും ഊര്‍ജം ലഭിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനുമൊക്കെ പീനട്ട് ബട്ടറും നല്ലതാണ്.  എന്തും മിതമായ അളവില്‍ മാത്രം കഴിക്കുക. അമിതമായി കഴിച്ചാല്‍ പാർശ്വഫലങ്ങള്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്കിൻ തിളക്കമുള്ളതാക്കാൻ കുടിക്കേണ്ട ഏഴ് ജ്യൂസുകള്‍

youtubevideo

click me!