ബ്ലൂബെറി കഴിക്കൂ ; ഈ രോ​​ഗങ്ങൾ അകറ്റി നിർത്താം

By Web Team  |  First Published Jul 21, 2023, 8:56 AM IST

ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം തടയുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് 2017-ൽ ഫുഡ് ആൻഡ് ഫംഗ്‌ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  ബ്ലൂബെറിക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു.
 


ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമാണ് ബ്ലൂബെറി. ബ്ലൂബെറിയിൽ കലോറി കുറവാണെങ്കിലും പോഷകങ്ങൾ കൂടുതലാണ്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയിൽ 85 കലോറിയും 0.7 ഗ്രാം പ്രോട്ടീനും  ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ബ്ലൂബെറിയിൽ നിന്ന് 86 മില്ലിഗ്രാം പൊട്ടാസ്യം, 13 മില്ലിഗ്രാം ഫോസ്ഫറസ്, 12 മില്ലിഗ്രാം കാൽസ്യം എന്നിവയും ലഭിക്കുന്നു. 

ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ, കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയും. ബ്ലൂബെറിക്ക് ശക്തമായ ആന്റിഓക്‌സിഡന്റ് കഴിവുണ്ട്. 

Latest Videos

undefined

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, കോശങ്ങളുടെ കേടുപാടുകൾ തടയാൻ കഴിയുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ബ്ലൂബെറി, സ്ട്രോബെറി അല്ലെങ്കിൽ ക്രാൻബെറി എന്നിവയേക്കാൾ കൂടുതൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. 

ബ്ലൂബെറിയിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം തടയുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് 2017-ൽ ഫുഡ് ആൻഡ് ഫംഗ്‌ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  ബ്ലൂബെറിക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും കഴിയുമെന്നും പഠനങ്ങൾ പറയുന്നു.

ബ്ലൂബെറി ധമനികളുടെ കാഠിന്യത്തിൽ നിന്ന് സംരക്ഷിക്കുന്നു. ഇത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാനുള്ള അവരുടെ കഴിവാണ് ഇതിന് കാരണം. ഹൃദ്രോഗസാധ്യത കുറയ്ക്കുന്ന ഭക്ഷണത്തിൽ ബ്ലൂബെറി ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ബ്ലൂബെറി ഏറെ സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

പാദങ്ങൾ വിണ്ടു കീറുന്നത് എളുപ്പത്തിൽ അകറ്റാം ; ഇതാ ചില ടിപ്സുകൾ

 

click me!