മധുരമൂറും മാമ്പഴ പുളിശ്ശേരി ; ഈസി റെസിപ്പി

By Web Team  |  First Published May 23, 2024, 12:57 PM IST

വീട്ടിൽ മാമ്പഴം ഇരിപ്പുണ്ടോ? എങ്കിൽ പുളിശ്ശേരി  ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. പുഷ്പ വർ​ഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

മാമ്പഴത്തിന്റെ സീസൺ ആണല്ലോ. ചോറിനൊപ്പം കഴിക്കാൻ രുചികരമായ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ?.  

വേണ്ട ചേരുവകൾ

1. മാമ്പഴം                                       5 എണ്ണം        
2. മഞ്ഞൾപൊടി,                       ഒരു ടീ സ്പൂൺ 
3. ജീരക പൊടി                          ഒരു ടീ സ്പൂൺ 
4. ഉപ്പ്                                             ആവശ്യത്തിന്
5. കറിവേപ്പില                           ആവശ്യത്തിന്
6. പച്ചമുളക്                                    4  എണ്ണം
7. തേങ്ങപാൽ പൊടി                3 ടേബിൽ സ്പൂൺ
8. തൈര്                                         1 കപ്പ് 
 9. വെളിച്ചണ്ണ                              2 ടേബിൽ സ്പൂൺ
10. കടുക്                                     1  ടീസ്പൂൺ
11. ഉണക്ക മുളക്                        4 എണ്ണം
12. ചെറിയ ഉള്ളി                         2 എണ്ണം
13. മുളക് പൊടി                         1  ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒന്ന് മുതൽ ആറ് വരെയുള്ള ചേരുവകൾ ചേർത്ത് വേവിക്കുക. ശേഷം തൈര് ചേർക്കുക. ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത്  തേങ്ങപാൽ പൊടി  കൂടി ചൂടുവെള്ളത്തിൽ ചേർക്കുക. തിള വരുമ്പോൾ അടുപ്പത്ത് നിന്നു മാറ്റിയ ശേഷം വെളിച്ചെണ്ണയിൽ ബാക്കി ചേരുവ വറുത്തിടുക. 

Read more ഓട്സ് പുട്ട് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

click me!