ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ പയറില തോരൻ തയ്യാറാക്കിയാലോ? ഷീന തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ഈ കർക്കിടക മാസത്തിൽ സ്പെഷ്യൽ പയറില തോരൻ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
2. കടുക് - 1/2 ടീസ്പൂൺ
3. ചെറിയഉള്ളി - 5-6 എണ്ണം
4. പച്ചമുളക് -4 എണ്ണം
5. തേങ്ങ -1/2 കപ്പ്
6. ഉപ്പ് - ആവശ്യത്തിന്
7. മഞ്ഞൾ - 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം പയറില നന്നായി കഴുകി എടുത്ത് ചെറുതായി അരിഞ്ഞു വയ്ക്കുക. അതിനുശേഷം ഒരു മൺചട്ടി അടുപ്പത്തു വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക്, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിനുശേഷം തേങ്ങ ചേർത്ത് നന്നായി ഒന്നു വഴറ്റി എടുക്കുക, ശേഷം അതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന പയറില ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക. ചെറിയ തീയിൽ വച്ചു വേവിച്ചെടുക്കണം. ഇതോടെ കർക്കിടകം സ്പെഷ്യൽ പയറില തോരൻ റെഡി.
Also read: ബ്രെഡ് ഉപയോഗിച്ച് രുചികരമായ കട്‌ലറ്റ് തയ്യാറാക്കാം; റെസിപ്പി