രണ്ട് ലക്ഷം രൂപ വിലയുള്ള വിഭവം ഇവിടെ റെഡി; റെസ്റ്റോറെന്‍റ് ഏതാണെന്ന് അറിയണ്ടേ?

By Web Team  |  First Published Aug 11, 2023, 5:09 PM IST

ജപ്പാനിലെ ഒസാക്കയിലെ സുഷി കിരിമോൻ എന്ന റെസ്റ്റോറെന്‍റാണ് വ്യത്യസ്ത കടൽ സസ്യങ്ങളും, മത്സ്യങ്ങളും ഉപയോഗിച്ച് സുഷി തയ്യാറാക്കി ഗിന്നസ് റെക്കോർഡ് നേടി.


റെസ്റ്റോറെന്‍റുകള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമാണിത്. എങ്ങനെയും ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. അതിനായി ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അത്തരത്തില്‍ പല വിചിത്ര പാചക പരീക്ഷണങ്ങളുടെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 

ഇവിടെയിതാ രണ്ട് ലക്ഷം രൂപ വിലയുള്ള വിഭവം വരെ വിളമ്പുന്ന റെസ്റ്റോറെന്‍റുകള്‍ വന്നുതുടങ്ങി. ഏറ്റവും വിലപിടിപ്പുള്ള സുഷി തയ്യാറാക്കി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയായിരിക്കുകയാണ് ജപ്പാനിലെ ഈ റെസ്റ്റോറെന്‍റ്. ജപ്പാനിലെ ഒസാക്കയിലെ സുഷി കിരിമോൻ എന്ന റെസ്റ്റോറെന്‍റാണ് വ്യത്യസ്ത കടൽ സസ്യങ്ങളും, മത്സ്യങ്ങളും ഉപയോഗിച്ച് സുഷി തയ്യാറാക്കി ഗിന്നസ് റെക്കോർഡ് നേടി. കിവാമി ഒമാകാസെ എന്ന പേരിലാണ് ഈ വിഭവം വിളമ്പുന്നത്.  ഇരുപത് വ്യത്യസ്ത സുഷികൾ കൊണ്ടാണ് ഈ വിഭവം തയ്യാറാക്കിയത്. ഇന്ത്യൻ രൂപ 2 ലക്ഷത്തിലധികം വരും ഈ സുഷിയുടെ വില. 

Latest Videos

undefined

വിലകൂടിയ മത്സ്യങ്ങളായ പസിഫിക് ബ്ലൂഫിൻ ട്യൂണ, സാൽമൺ, ജാപ്പനീസ് ടൈഗർ പ്രോൺ, കോംഗർ ഈൽ, ഹെയറി ക്രാബ് തുടങ്ങി വ്യത്യസ്ത കടൽമത്സ്യങ്ങളും കടൽ സസ്യങ്ങളും ഉപയോഗിച്ചാണ് ഈ ഭക്ഷണം തയ്യാറാക്കിയെടുത്തത്. സ്വർണ നിറത്തിലുള്ള ഇലകൾ മുകളിൽ വിതറിയാണ് ഈ സുഷി വിളമ്പുന്നത്. 

Also Read: ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരിക്കും വണ്ണം കൂട്ടുമോ?

youtubevideo

tags
click me!