പ്രമേഹമുള്ളവർ പാവയ്ക്ക കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

By Web Team  |  First Published Sep 17, 2023, 8:37 AM IST

പാവയ്ക്ക ഗ്ലൂക്കോസിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ജേർണൽ ഓഫ് കെമിസ്ട്രി & ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.   
 


പാവയ്ക്ക പലർ‌ക്കും ഇഷ്ടമില്ലാത്ത പച്ചക്കറിയാണ്. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ജീവകം ബി1, ബി2, ബി 3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, നാരുകൾ, ബീറ്റാ കരോട്ടിൻ, കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.  പാവയ്ക്ക ജ്യൂസിന്റെ ആന്റി മൈക്രോബിയൽ, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ രക്തം ശുദ്ധമാക്കാനും ചർമപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.

പാവയ്ക്കയിൽ ആന്റിഓക്‌സിഡന്റും ആന്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇത് രക്തത്തിൽ നിന്നും കരളിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാനും കരൾ രോഗങ്ങളെ സുഖപ്പെടുത്താനും സഹായിക്കുന്നു. പാവയ്ക്ക പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവയുൾപ്പെടെയുള്ള പല കുടൽ അവസ്ഥകളെ ചികിത്സിക്കുകയും ചെയ്യുന്നു.

Latest Videos

undefined

ലോകമെമ്പാടുമുള്ള 382 ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.  . പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പോളിപെപ്റ്റൈഡ്-പി അല്ലെങ്കിൽ പി-ഇൻസുലിൻ എന്ന ഇൻസുലിൻ പോലുള്ള സംയുക്തം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

 sJournal Ethnopharmacolgyയിൽ പ്രസിദ്ധീകരിച്ച 2011 ലെ ഒരു പഠനമനുസരിച്ച് നാലാഴ്ച്ച പതിവായി പാവയ്ക്ക കഴിച്ച് കൊണ്ട്  ടൈപ്പ് -2 പ്രമേഹമുള്ള രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തി. പാവയ്ക്ക ഗ്ലൂക്കോസിന്റെ ആഗിരണത്തെ വർദ്ധിപ്പിക്കുകയും ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ജേർണൽ ഓഫ് കെമിസ്ട്രി & ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.   

ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി ഉൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പാവയ്ക്ക. ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.

Read more ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിച്ചാൽ...
 

click me!