Health Tips: രാത്രി ഉറങ്ങുന്നതിന് മുമ്പ് ശർക്കര ചേർത്ത പാല്‍ കുടിക്കുന്നതിന്‍റെ ഗുണങ്ങൾ

By Web Team  |  First Published Aug 30, 2024, 8:09 AM IST

ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. 


ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് പലരുടെയും ശീലമാണ്. ശരീരത്തിന് ഏറ്റവും കൂടുതൽ  ഊർജമേകുന്ന പാനീയമാണ് പാല്‍. അതുപോലെ കാത്സ്യത്തിന്‍റെ മികച്ച ഉറവിടമാണ് പാല്‍. അതിനാല്‍ ദിവസവും പാല്‍ കുടിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. 

നല്ല ഉറക്കം കിട്ടാനും പാല്‍ സഹായിക്കും. പാലിലെ 'ട്രിപ്റ്റോഫാൻ' എന്ന അമിനോ ആസിഡിന്‍റെ സാന്നിധ്യമാണ് ഉറക്കം വർധിപ്പിക്കുന്നത്. 'ട്രിപ്റ്റോഫാൻ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളായ സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതിനാല്‍ ഉറക്കം ലഭിക്കാനായി രാത്രി ചെറുചൂടുള്ള പാല്‍ കുടിക്കാം. പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് പാലിന്‍റെ പോഷകമൂല്യം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. 

Latest Videos

undefined

ശര്‍ക്കര ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. പതിവായി രാത്രി പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. എല്ലാത്തരം അമിനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കും. പാലില്‍ കാത്സ്യവും ശര്‍ക്കരയില്‍ മഗ്നീഷ്യവും ഫോസ്ഫറസും അടങ്ങിയിരിക്കുന്നു. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും പാലില്‍ ശര്‍ക്കര ചേര്‍ത്ത് കുടിക്കാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: നെഞ്ചെരിച്ചിലിനെ അകറ്റാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

youtubevideo

 

click me!