പ്രധാനമായും മുരിങ്ങയില എളുപ്പത്തില്‍ ലഭ്യമാകാത്തയിടങ്ങളിലുള്ളവരാണ് മുരിങ്ങ പൊടിയെ ആശ്രയിക്കാറ്. മുരിങ്ങ പൊടി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നതാണ് സത്യം.
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്കവര്‍ക്കും അറിയാം. പരമ്പരാഗതമായി തന്നെ വീടുകളില്‍ പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുരിങ്ങ. മുരിങ്ങയില മാത്രമല്ല, മുരിങ്ങക്കായും വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്.
രണ്ടിനുമുള്ള ഗുണങ്ങള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അനവധിയാണ്. ഇതിനാല്‍ തന്നെ കൂടുതല്‍ പേര്‍ മുരിങ്ങയില ഉണക്കി പൊടിച്ചത് ഉപയോഗിക്കാനും ഇന്ന് തുടങ്ങിയിട്ടുണ്ട്. പ്രധാനമായും മുരിങ്ങയില എളുപ്പത്തില്‍ ലഭ്യമാകാത്തയിടങ്ങളിലുള്ളവരാണ് മുരിങ്ങ പൊടിയെ ആശ്രയിക്കാറ്. മുരിങ്ങ പൊടി തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നതാണ് സത്യം.
undefined
മുരിങ്ങ പൊടി തയ്യാറാക്കാൻ...
മുരിങ്ങ പൊടി ഇന്ന് ഓണ്‍ലൈൻ സൈറ്റുകളിലും മരുന്നുകടകളിലുമെല്ലാം സുലഭമായി വാങ്ങിക്കാൻ കിട്ടും. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കുമ്പോള്‍ അതില്‍ പ്രിസര്‍വേറ്റീവ്സോ, നിറമോ ഒന്നും ചേര്‍ക്കാത്ത അത്രയും ജൈവികമായി തന്നെ നമുക്കുപയോഗിക്കാം.
ഇതെങ്ങനെ തയ്യാറാക്കാം എന്നതുകൂടി അറിയാം. ആദ്യം ആവശ്യമുള്ളത്രയും മുരിങ്ങയില എടുത്ത് അത് നന്നായി കഴുകണം. ഇനിയിത് വൃത്തിയുള്ളൊരു തുണിയില്‍ വിതറിയിടണം. ഇതിന് മുകളില്‍ മറ്റൊരു തുണി കൂടി വിരിച്ച് വെയിലില്‍ ഉണക്കാൻ വയ്ക്കണം.
ഇല നന്നായി ഉണക്കമെത്തിയാല്‍ വെറുതെ ഗ്രൈൻഡറിലിട്ട് പൊടിച്ചെടുത്താല്‍ മതി. സംഗതി തയ്യാര്‍. എയര്‍ടൈറ്റായ, നനവില്ലാത്ത, വൃത്തിയുള്ള ഒരു ജാറിലാക്കി ഇത് സൂക്ഷിക്കാം. അധികം ചൂടോ വെളിച്ചമോ എത്താത്തിടത്താണ് ഈ ജാര്‍ സൂക്ഷിക്കേണ്ടത്.
മുരിങ്ങ പൊടി ചിലര്‍ ചായയില്‍ ചേര്‍ത്ത് കഴിക്കാറുണ്ട്. അല്ലെങ്കില്‍ ജ്യൂസുകള്‍, സ്മൂത്തികള്‍ എന്നിവയിലും ചേര്‍ത്ത് കഴിക്കാറുണ്ട്. എന്നാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ സ്പൂണ്‍ മുരിങ്ങ പൊടിയും റോക്ക് സാള്‍ട്ടും രണ്ട് ടീസ്പൂണ്‍ തേനും യോജിപ്പിച്ച് കഴിക്കുന്നതാണ് ഏറ്റവും നല്ല രീതി.
മുരിങ്ങ പൊടിയുടെ ഗുണങ്ങള്‍...
വണ്ണം കുറയ്ക്കുന്നതിനുള്ള ഡയറ്റ് പാലിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യുന്നൊരു ചേരുവയാണിത്. തീരെ കൊഴുപ്പില്ലെന്ന് മാത്രമല്ല, അത്രയും പോഷകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.
മിക്കവരും പതിവായി നേരിടുന്നൊരു പ്രശ്നമാണ് ദഹനമില്ലായ്മ. ഇത് പരിഹരിക്കുന്നതിനും മുരിങ്ങ പൊടി ഉപയോഗിക്കാവു്നനതാണ്. മലബന്ധമകറ്റുന്നതിനും വയര്‍ വീര്‍ത്തുകെട്ടുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഇതൊരുപോലെ പ്രയോജനപ്രദമാണ്.
രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പതിവായി മുരിങ്ങ പൊടി കഴിക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായകമാകുന്നത്. അതുപോലെ ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും ഇത് സഹായിക്കുന്നു.
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും മുരിങ്ങ പൊടി ഏറെ സഹായകമാണ്. ഇത് ആദ്യം കൊളസ്ട്രോള്‍ കൈകാര്യം ചെയ്യുന്നതിനാണ് സഹായിക്കുന്നത്. ഇതിലൂടെയാണ് ഹൃദയാരോഗ്യത്തെയും കാത്തുസൂക്ഷിക്കുന്നത്. മുരങ്ങിയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ആണെങ്കില്‍ രക്തത്തിലെ ഷുഗര്‍ നില കൂടാതെ കാക്കുന്നതിനും സഹായിക്കുന്നു.
ഇവയ്ക്കെല്ലാം പുറമെ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുരിങ്ങ വളരെയധികം സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവയെല്ലാമാണ് ഇതിന് കാര്യമായും സഹായകമാകുന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യം മാത്രമല്ല, ചെറുപ്പം നിലനിര്‍ത്തുന്നതിനും പതിവായി മുരിങ്ങ പൊടി ഉപയോഗിക്കുന്നത് നല്ലതാണ്.
Also Read:- വണ്ണം കുറയ്ക്കുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമാകുന്ന പാനീയങ്ങള്‍...