ചക്ക കൊണ്ട് ഒരു കിടിലന്‍ ഇടിച്ചക്ക തോരന്‍ തയ്യാറാക്കിയാലോ? നീലിമ ബാലകൃഷ്ണന്‍ എസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചക്ക കൊണ്ട് ഒരുക്കുന്ന പല വിഭവങ്ങളും നാം കഴിച്ചിട്ടുണ്ടാകാം. അക്കൂട്ടത്തില്‍ കിടിലനൊരു ഇടിച്ചക്ക തോരന്‍ കൂടി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1. ഇടിച്ചക്ക - 1 എണ്ണം
2. തേങ്ങ - ഒരു മുറി (വലുത്)
3. ജീരകം - 1 സ്പൂൺ
4. വെളുത്തുള്ളി - 1 കുടം
5. മുളക് പൊടി- 1 സ്പൂൺ
6. മഞ്ഞൾപ്പൊടി - ½ സ്പൂൺ
7. അരി - 2 സ്പൂൺ - (കഴുകി വൃത്തിയാക്കിയത് )
8. കറിവേപ്പില - 4 തണ്ട്
9. വറ്റൽമുളക് - 3 എണ്ണം
10. വെളിച്ചെണ്ണ - 2 സ്പൂൺ
11. ഉപ്പ് - ആവശ്യത്തിന്
12. കടുക്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇടിച്ചക്ക നന്നായി വൃത്തിയാക്കിയെടുത്തതിന് ശേഷം ചെറുതായി അരിഞ്ഞെടുക്കുക. തേങ്ങയും ജീരകവും 6 അല്ലി വെളുത്തുള്ളിയും കറിവേപ്പിലയും ചതച്ചെടുക്കുക (ജീരകം മാത്രം നന്നായി അരക്കണം). അരിഞ്ഞു വെച്ച ഇടിച്ചക്കയിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഉപ്പും, തേങ്ങ ചതച്ചതും ചേർത്ത് ½ ഗ്ലാസ് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക (ചക്കയുടെ വേവിനനുസരിച്ച് വെള്ളം ചേർത്ത് കൊടുക്കണം). ശേഷം ഒരു പാനിൽ വെളിച്ചെയൊഴിച്ച്, കടുക്, അരി, ചതച്ച വെളുത്തുള്ളി, കറിവേപ്പില, വറ്റൽമുളക് എന്നിവയിട്ട് മൂപ്പിച്ച്, വേവിച്ച് വെച്ച ഇടിച്ചക്കയിലേക്കൊഴിച്ച് നന്നായി ഇളക്കിക്കൊടുക്കുക. ഇതോടെ ഇടിച്ചക്ക തോരൻ റെഡി.
Also read: തനി നാടൻ കേരള പൊറോട്ട വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി