വെെകിട്ട് ചൂട് ചായയോടൊപ്പം തകർപ്പൻ പഴംപൊരി കഴിച്ചാലോ...?

By Web Team  |  First Published Jan 3, 2021, 2:48 PM IST

 നല്ല തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?


പഴംപൊരി നല്ലൊരു നാലുമണി പലഹാരമാണെന്ന് തന്നെ പറയാം. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് ഇത് ഉണ്ടാക്കാൻ പ്രധാനമായി വേണ്ടത്. തട്ടുകട രുചിയിൽ പഴംപൊരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

Latest Videos

undefined

നേന്ത്രപ്പഴം  3 എണ്ണം( അത്യാവശ്യം പഴുത്തത്)
മൈദ         ഒന്നര കപ്പ്
അരിപ്പൊടി ഒന്നര ടേബിൾ സ്പൂൺ 
പഞ്ചസാര  2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി  1/2 ടീസ്പൂൺ
ഉപ്പ്             ഒരു നുള്ള്

തയ്യാറാക്കുന്ന വിധം....

 ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം നാലോ അല്ലെങ്കിൽ അഞ്ചോ കഷണങ്ങളാക്കുക.

 ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക. കട്ടകൾ വരാതെ നോക്കണം.

ശേഷം മുറിച്ച് വച്ചിരിക്കുന്ന നേന്ത്രപ്പഴം കഷ്ണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. 

നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.( ​ഗോൾഡൻ നിറമാകുന്നത് വരെ)..ശേഷം ചൂടോടെ കഴിക്കുക....

കിടിലൻ കൊഞ്ചുകറി വറ്റിച്ചത് തയ്യാറാക്കിയാലോ...
 

click me!