എന്താ രുചി... കൊതിയൂറും 'റാ​ഗി ലഡു' റെസിപ്പി

By Web Team  |  First Published Dec 3, 2022, 2:09 PM IST

ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും റാ​ഗി മികച്ചതാണ്. ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ റാ​ഗി സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും റാ​ഗി മികച്ച ഭക്ഷണമാണ്. കാത്സ്യം സമ്പുഷ്ടമായ റാ​ഗി എല്ലുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.


നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെയധികം സഹായിക്കുന്ന ധാന്യമാണ് റാ​ഗി. കുഞ്ഞുങ്ങൾക്ക് കുറുക്ക് രൂപത്തിൽ റാ​ഗി നൽകാറുണ്ട്. മുതിർന്നവർക്കും നല്ലൊരു ഭക്ഷണമാണ് റാ​ഗി. പല രോ​ഗങ്ങളെയും തടയാൻ റാ​ഗിക്ക് കഴിയും. റാ​ഗിയിൽ മികച്ച അളവിൽ നാരുകളും ഫൈറ്റിക് ആസിഡും കാത്സ്യവും പ്രോട്ടീനുകളുമെല്ലാം അടങ്ങിയിട്ടുണ്ട്.

വൈറ്റ് റൈസിനേക്കാൾ നാരുകളും ധാതുക്കളും അമിനോ ആസിഡുകളും കൂടുതലായതിനാൽ പ്രമേഹമുള്ളവർക്ക് റാഗി ഒരു മികച്ച ഭക്ഷണമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു കൂടാതെ, ഉയർന്നുവരുന്ന ഗവേഷണങ്ങൾ ഇത് രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് മെച്ചപ്പെടുത്തുമെന്ന് കാണിക്കുന്നു. 

Latest Videos

undefined

ഇതിലെ നാരുകൾ രക്തക്കുഴലുകളിലെ കൊഴുപ്പ് നീക്കി രക്തപ്രവാഹം സു​ഗമമാക്കുന്നു. ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും റാ​ഗി മികച്ചതാണ്. ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ റാ​ഗി സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും റാ​ഗി മികച്ച ഭക്ഷണമാണ്. കാത്സ്യം സമ്പുഷ്ടമായ റാ​ഗി എല്ലുകളുടെ ആരോ​ഗ്യത്തിനും മികച്ചതാണ്.

മുഴുവൻ ധാന്യങ്ങളും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് "മോശം" കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. റാഗിയിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും ചെയ്യും. ലയിക്കാത്ത ഡയറ്ററി ഫൈബർ "പ്രീബയോട്ടിക്" ആണ്. അതായത് ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. മില്ലറ്റിലെ ഫൈബർ പോലുള്ള പ്രീബയോട്ടിക്സ് കഴിക്കുന്നത് ദഹന സസ്യങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെ സഹായിക്കും. ഇതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. റാ​ഗി കൊണ്ട് നിരവധി വിഭവങ്ങൾ തയ്യാറാക്കാം...

റാഡി ലഡു തയ്യാറാക്കുന്ന വിധം...

വേണ്ട ചേരുവകൾ...

റാഗി മാവ്              1 കപ്പ്
കശുവണ്ടി              1 പിടി
വെള്ളം                  അരകപ്പ്
ശർക്കര                  150 ​ഗ്രാം
ഏലയ്ക്ക             4 എണ്ണം പൊടിച്ചത്
നെയ്യ്                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാൻ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി റാഗി മാവ് ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് വറുത്ത് എടുക്കുക. ശേഷം ഒരു പാൻ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി കശുവണ്ടി വറുത്ത് മാറ്റി വയ്ക്കുക. ഒരു പാത്രം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കര ചേർത്ത് ശർക്കര ഉരുകുന്നത് വരെ ഇളക്കുക. ശർക്കര ഉരുകി കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യുക. ശേഷം ശർക്കര സിറപ്പ് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഒരു വലിയ പാത്രത്തിൽ റാഗി മാവ് എടുത്ത്, വറുത്ത കശുവണ്ടി, ഏലക്കയ്പ്പൊടി, ശർക്കര പാനി, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു ചെറിയ ഭാഗം എടുത്ത് അതിൽ നിന്ന് ചെറിയ ഉരുളകളാക്കുക. ആരോഗ്യകരവും രുചികരവുമായ റാഗി ലഡൂ തയ്യാർ... 

കശുവണ്ടി കഴിച്ചാൽ കൊളസ്‌ട്രോൾ കൂടുമോ ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്...

 

click me!