റാഗിയും ഏത്തപ്പഴവും ചേർത്ത് രുചികരമായ അട

By Web Team  |  First Published Jan 30, 2023, 4:07 PM IST

ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് റാ​ഗി. കാത്സ്യം, വിറ്റാമിനുകള്‍, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ റാ​ഗിയിൽ അടങ്ങിയിട്ടുണ്ട്.
 


അട ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? വളരെ നല്ലൊരു നാലുമണി പലഹാരമാണ് അട. റാ​ഗി കൊണ്ട് രുചികരമായ അട തയ്യാറാക്കിയാലോ?. ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് റാ​ഗി. കാത്സ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങൾ റാ​ഗിയിൽ അടങ്ങിയിട്ടുണ്ട്.

നാരുകളാൽ സമ്പന്നമായ ഇവ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിപ്പൊടിയിൽ ഏറ്റവും കൂടുതൽ കാത്സ്യം കാണപ്പെടുന്നു. ​റാ​ഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു. എങ്ങനെയാണ് റാ​ഗി കൊണ്ടുള്ള അട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

Latest Videos

undefined

വേണ്ട ചേരുവകൾ...

1)റാഗി/കൂരവ് പൊടി                                  ഒന്നരക്കപ്പ് 
2)തേങ്ങ ചിരകിയത്                                    അരകപ്പ്
3)അവൽ                                                         അരക്കപ്പ് 
4)ശർക്കര                                                       അരക്കപ്പ്
5)നേന്ത്രപ്പഴം ചെറുതായി നുറുക്കിയത്  ഒന്ന് വലുത്.
6)അണ്ടിപരിപ്പ് ഉണക്കമുന്തിരി           ഒരു വലിയ സ്പൂൺ
7)നെയ്                                                        ഒരു വലിയ സ്പൂൺ
ഉപ്പ്                                                                 ആവശ്യത്തിന്

തയാറാക്കുന്ന വിധം...

റാഗിപ്പൊടിയിൽ ആവശ്യത്തിന് ഉപ്പും ചെറുചൂടുവെള്ളവും ചേർത്ത് ഇടിയപ്പത്തിന്റെ പാകത്തിൽ കുഴച്ചെടുക്കുക. ഒരു പാനിൽ നെയ് ചൂടാക്കി രണ്ടുമുതൽ ആറുവരെയുള്ള ചേരുവകൾ നന്നായി വിളയിച്ചെടുക്കുക.കുഴച്ചുവെച്ചിരിക്കുന്ന റാഗി മാവ് ചെറിയ ഉരുളകളാക്കി വാഴയിലയിലോ വട്ടയിലയിലോ വെച്ച് കൈകൊണ്ടു കനം കുറച്ചു പരത്തി ഉള്ളിൽ അവൽ നേന്ത്രപ്പഴം വിളയിച്ച കൂട്ട് വെച്ച് മടക്കി ഇഡ്ഡലി തട്ടിലോ അപ്പച്ചെമ്പിലോ വെച്ചു 20-25മിനിറ്റ് വേവിച്ചെടുക്കുക. രുചികരവും ആരോഗ്യപ്രദവുമായ റാഗി അട തയാർ.

തയ്യാറാക്കിയത്: അഭിരാമി,
തിരുവനന്തപുരം 

പഴം കൊണ്ടൊരു നാലുമണി പലഹാരം ; റെസിപ്പി

 

click me!