കുട്ടികൾക്ക് ഇഷ്ടമാകും ഈ ഹെൽത്തി ഷേക്ക് ; റെസിപ്പി

By Web Team  |  First Published Nov 5, 2022, 3:13 PM IST

ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്.


ആരോഗ്യകരമായ ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും കഴിക്കാൻ പറ്റിയ ഭക്ഷണമാണ് ഓട്സ്. ഇത് പ്രഭാതഭക്ഷണമായി കഴിക്കാം. ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്.

100 ഗ്രാം ഓട്‌സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. ഓട്‌സിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ഫലപ്രദമാണ്. ഓട്സ് കൊണ്ട് പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഓട്സ് മിൽക് ഷേക്ക് തയ്യാറാക്കിയാലോ?...

Latest Videos

undefined

വേണ്ട ചേരുവകൾ...

ബദാം                     20 എണ്ണം
ഓട്സ്                   4 ടേബിൾ സ്പൂൺ
ഈന്തപ്പഴം              5 എണ്ണം
ആപ്പിൾ                  1 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം ബദാം പത്ത് മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക. ബദാം നന്നായി കുതിർന്നതിന് ശേഷം തൊലി കളഞ്ഞ് മാറ്റിവയ്ക്കുക.ഓട്സും ചെറുതായി അരിഞ്ഞ ഈന്തപ്പഴവും ഒരു കപ്പ് വെള്ളവും ചേർത്ത് വേവിക്കുക. ഒരു മിക്സിയുടെ ജാറിൽ തൊലികളഞ്ഞ ബദാമും ചൂടാറിയ ഓട്സും ഈന്തപ്പഴവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. (കുട്ടികൾക്ക് കൊടുക്കുമ്പോൾ വെള്ളത്തിന് പകരം പാൽ ചേർക്കാം)ചെറുതായി അരിഞ്ഞ ആപ്പിൾ വച്ച് അലങ്കരിക്കാം. ഷേക്ക് മുകളിൽ നട്സ് വച്ച് അലങ്കരിക്കാവുന്നതാണ്. 

രുചികരമായ ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ? റെസിപ്പി

 

click me!