ഓട്സ് കൊണ്ട് ഒരു നാലുമണിപലഹാരം തയ്യാറാക്കിയാലോ.. എന്താണെന്നല്ലേ... ഓട്സ് ബോണ്ട...തയ്യാറാക്കാം സ്പെഷ്യൽ ഓട്സ് ബോണ്ട...
ഓട്സ് കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൽ തയ്യാറാക്കാറുണ്ടല്ലോ. ഓട്സ് പുട്ട്, ഓട്സ് ദോശ, ഓട്സ് ഉപ്പുമാവ് ഇങ്ങനെ നിരവധി വിഭവങ്ങൾ. ഓട്സ് കൊണ്ട് ഒരു നാലുമണിപലഹാരം തയ്യാറാക്കിയാലോ.. എന്താണെന്നല്ലേ... ഓട്സ് ബോണ്ട...തയ്യാറാക്കാം സ്പെഷ്യൽ ഓട്സ് ബോണ്ട...
വേണ്ട ചേരുവകൾ...
undefined
ഓട്സ് 1 കപ്പ്
റവ 1 കപ്പ്
മൈദ 1/2 കപ്പ്
അധികം പുളി ഇല്ലാത്ത തൈര് 1 കപ്പ്
ബേക്കിങ് സോഡ 1/8 ടീസ്പൂൺ
ഉള്ളി 1/2 കപ്പ്
പച്ചമുളക് 4 എണ്ണം
ഇഞ്ചി 1 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് 1/2 കപ്പ്
മല്ലിയില 2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കുവാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഓട്സും റവയും മൈദയും ഉപ്പും ബേക്കിങ് സോഡയും ചേർത്ത് ഒന്ന് ഇളക്കി ചേർക്കുക. അതിലേക്കു തൈരും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി മാവ് 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക.10 മിനുറ്റിനു ശേഷം അതിലേക്കു ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്തിളക്കി ഇഡ്‌ലി മാവിന്റെ പരുവത്തിൽ ആക്കി എടുക്കുക.10 മിനിറ്റു കൂടി റസ്റ്റ് ചെയ്യാൻ വയ്ക്കുക. 10 മിനുറ്റിനു ശേഷം ചെറിയ ചെറിയ ബോളുകൾ ആക്കി വറുത്തെടുക്കുക. ചായയ്ക്കൊപ്പം കഴിക്കാം...
തയ്യാറാക്കിയത്:
പ്രഭ, ദുബായ്