ഓട്സ് കൊണ്ട് കിടിലനൊരു ഷേക്ക് ; റെസിപ്പി

By Web Team  |  First Published Nov 8, 2022, 10:41 PM IST

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.


ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്.  ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു.

'ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്.

Latest Videos

undefined

100 ഗ്രാം ഓട്‌സിൽ 16.9 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായകമാണ്. ഓട്‌സിലെ അയേൺ, വൈറ്റമിൻ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങൾ നൽകുകയും ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓട്സ് കൊണ്ട് ആരോ​ഗ്യകരമായ വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്. ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ട് ദോശയും പുട്ടുമെല്ലാം തയ്യാറാക്കാം. എന്നാൽ ഇതൊന്നുമല്ല കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കാവുന്നതാണ്...

വേണ്ട ചേരുവകൾ...

ആപ്പിൾ  ഒന്നര കപ്പ്

ഓട്‌സ് ഒന്നര കപ്പ്

പാൽ     3 കപ്പ്

തേൻ ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഓട്‌സ് പാകത്തിന് വെള്ളം ചേർത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിൾ കഷ്ണങ്ങളും തേനും തണുപ്പിച്ച പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസുകളിലേക്ക് പകർത്തിയശേഷം പിസ്ത, ബദാം, തേൻ, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്. ഹെൽത്തിയായ ഓട്സ് ആപ്പിൾ ഷേക്ക് തയ്യാർ...

വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിന്റെ അഞ്ച് ആരോഗ്യ ഗുണങ്ങൾ

 

click me!