വിവിധ രുചിയിലുള്ള ബജ്ജികൾ ഇന്ന് കടകളിൽ ലഭ്യമാണ്. മുളക് കൊണ്ട് രുചികരമായ ബജ്ജി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?.. പുത്തൻ ടേസ്റ്റിൽ സ്റ്റഫ്ഡ് മുളക് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വെെകുന്നേരം ചായയുടെ കൂടെ കഴിക്കാൻ എന്തെങ്കിലും പലഹാരം ഉണ്ടെങ്കിൽ പിന്നെ കൂടുതൽ സന്തോഷമായിരിക്കും. വടയും പഴംപൊരിയും അല്ലാതെ ഇന്ന് കൂടുതൽ പേർക്കും ഇഷ്ടമുള്ള മറ്റൊരു നാലുമണി പലഹാരമാണ് ബജ്ജി. വിവിധ രുചിയിലുള്ള ബജ്ജികൾ ഇന്ന് കടകളിൽ ലഭ്യമാണ്. മുളക് കൊണ്ട് രുചികരമായ ബജ്ജി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?.. പുത്തൻ ടേസ്റ്റിൽ സ്റ്റഫ്ഡ് മുളക് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
undefined
ബജ്ജി മുളക് 8 എണ്ണം
കടലമാവ് 1/2 കപ്പ്
അരിപൊടി 2 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
കായപൊടി 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഫില്ലിംഗിന്...
വേവിച്ച ഉരുളകിഴങ്ങ് 1 കപ്പ്
ക്യാപ്‌സികം 1/4 കപ്പ്
മല്ലിയില 1/4 കപ്പ്
ചതച്ച മുളക് 1/4 ടീസ്പൂൺ
ജീരകപ്പൊടി 1/4 ടീസ്പൂൺ
ചാറ്റ് മസാല 1/2 ടീസ്പൂൺ
ഉണക്കിയ മാങ്ങാപൊടി (ആം ചൂർ ) 3/4 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
വറുക്കുവാൻ ആവശ്യമായ എണ്ണ...
ഉണ്ടാക്കുന്ന വിധം...
ഫില്ലിംഗിന് ആവശ്യമായ എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ടു മിക്സ് ചെയ്തെടുക്കുക.ബജ്ജി മുളക് ചെറുതായി നടുവേ കീറി അതിലെ കുരു കളയുക.അതിലേക്കു ഫില്ലിംഗ് നിറയ്ക്കുക.കടലമാവും അരിപൊടിയും മുളകുപൊടിയും കായപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവിന്റെ പരുവത്തിൽ ആക്കി എടുക്കുക. എണ്ണ ചൂടാകുമ്പോൾ സ്റ്റഫ് ചെയ്തു വച്ചിട്ടുള്ള മുളക് മാവിൽ മുക്കി എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. മിതമായ ചൂടിൽ വേണം വറത്തെടുക്കേണ്ടത്. സ്റ്റഫ്ഡ് മുളക് ബജ്ജി റെഡി...
തയ്യാറാക്കിയത്:
പ്രഭ