കറിവേപ്പില കൊണ്ട് അടിപൊളി ചമ്മന്തി എളുപ്പം തയ്യാറാക്കാം

By Web Team  |  First Published Aug 27, 2024, 9:06 AM IST

സ്പെഷ്യൽ കറിവേപ്പില ചമ്മന്തി എളുപ്പം ഉണ്ടാക്കാം. സുർജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

undefined

 

കറിവേപ്പിലയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കറിവേപ്പില കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കിയാലോ?.

വേണ്ട ചേരുവകൾ

  • കറിവേപ്പില         1 കപ്പ് 
  • തേങ്ങ                    1 കപ്പ് 
  • ഇഞ്ചി                     1 സ്പൂൺ 
  • പച്ചമുളക്              2 എണ്ണം 
  • ഉപ്പ്                         1 സ്പൂൺ 
  • ചെറിയ ഉള്ളി     10 എണ്ണം 
  • എണ്ണ                       2 എണ്ണം 
  • കടുക്                   1 സ്പൂൺ 
  • ചുവന്ന മുളക്     2 എണ്ണം 
  • കറിവേപ്പില        1 എണ്ണം 
  • ഉഴുന്ന് പരിപ്പ്        1 സ്പൂൺ 
  • തൂവരപരിപ്പ്         1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

 കറിവേപ്പില ചമന്തി തയ്യാറാക്കുന്നതിനായിട്ട് ആദ്യം മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് തേങ്ങ, കറിവേപ്പില 
എന്നിവ നല്ലപോലെ കഴുകി വൃത്തിയാക്കിയത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, കുറച്ച് ഉപ്പ്,  ചെറിയ ഉള്ളി ഒരു പത്തെണ്ണം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില ചേർത്തു കൊടുത്തതിനുശേഷം ഇതിലേക്ക് തുവര പരിപ്പ് ഉഴുന്നുപരിപ്പും കൂടി ചേർത്ത് നല്ലപോലെ വാർത്ത് അതിലേക്ക് ഈ ചട്ണി ഒഴിച്ച് ഒരു മിനിറ്റ് ഒന്ന് ചൂടാക്കുക. കറിവേപ്പിലയുടെ എല്ലാ ഗുണങ്ങളും കിട്ടുന്ന നല്ലൊരു ചട്നിയാണ് ഇത്. 

മല്ലിയില കൊണ്ട് കിടിലൻ ചമ്മന്തി ; റെസിപ്പി

 

click me!