മാതളനാരങ്ങ പൊളിക്കാം ഈസിയായി; സിംപിള്‍ ടിപ്പുമായി വീഡിയോ

By Web Team  |  First Published Nov 20, 2022, 4:21 PM IST

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.


കാഴ്ചയിൽ കൊതിപ്പിക്കുന്ന മാതളത്തിന്‍റെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളനാരങ്ങ. ഇത് ബാക്ടീരിയല്‍ അണുബാധകളെ  തടയാന്‍ സഹായിക്കും. വിറ്റാമിൻ സി,  ഇ, കെ, ബി, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷിക്കും ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിനും മികച്ചതാണ്. 

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.  ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്.  മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ആരോഗ്യത്തിന് മാത്രമല്ല,മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഉള്ളതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ ഇവയ്ക്ക് കഴിയും. 

Latest Videos

undefined

ഇത്രയേറെ ഗുണങ്ങള്‍ അടങ്ങിയ മാതളനാരങ്ങ നന്നായി പൊളിച്ച് കഴിക്കാനാണ് പലര്‍ക്കും മടി. എന്നാല്‍ വളരെ ഈസിയായി മാതളനാരങ്ങ പൊളിക്കാമെന്ന് കാണിച്ചുതരികയാണ് ഷെഫ് കുനാല്‍ കപൂര്‍. വളരെ എളുപ്പത്തില്‍ മാതളനാരങ്ങ മുറിക്കേണ്ടത് എങ്ങനെയാണെന്നാണ് തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. 

ആദ്യം മാതളനാരങ്ങയുടെ മുകള്‍ ഭാഗം വട്ടത്തില്‍ മുറിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ സെക്ഷനുകളും വേര്‍തിരിച്ച് നമ്മുക്ക് കാണാം. കട്ടിയുള്ള വെള്ള ഭാഗത്തുകൂടി മാത്രമാണ് മുറിക്കേണ്ടത്. തുറന്നുകഴിയുമ്പോള്‍ അകത്തെ കുരു എളുപ്പത്തില്‍ വേര്‍തിരിക്കാനാകും. ഇനി കഴുകിയെടുത്ത മാതളം ജ്യൂസറിലിട്ട് അടിച്ച് ജ്യൂസ് തയ്യാറാക്കുന്നതും വീഡിയോയില്‍ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunal Kapur (@chefkunal)

 

Also Read: ഈ ഉരുളക്കിഴങ്ങില്‍ ഒന്ന് സൂക്ഷിച്ചുനോക്കിയേ, എന്തെങ്കിലും കുഴപ്പമുണ്ടോ? വൈറലായി പോസ്റ്റ്

click me!