ഗരം മസാല വീട്ടിൽ തന്നെ തയ്യാറാക്കാം

By Web Team  |  First Published Aug 28, 2023, 8:05 PM IST

സുഗന്ധവ്യഞ്ജനങ്ങള്‍ ശരീരത്തിന്‍റെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്. ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനക്കൂട്ട് ഉള്‍പ്പെടുത്തുന്നത് ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 


വെജ് ആയാലും നോൺ വെജ് ആയാലും നമ്മൾ പ്രധാനമായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്. ​നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രത്യേക മാത്രയിൽ കൂട്ടി യോജിപ്പിച്ചാണ്  ഗരം മസാല പൊടി( Garam Masala Powder) നിർമ്മിക്കുന്നത്.

കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിൻറെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്. ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനക്കൂട്ട് ഉൾപ്പെടുത്തുന്നത്  ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗരം മസാല  വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. 

Latest Videos

undefined

വേണ്ട ചേരുവകൾ...

കുരുമുളക്              രണ്ടര ടീസ്പൂൺ
ഗ്രാമ്പൂ                       10 എണ്ണം 
കറുവപ്പട്ട                   2 കഷ്ണം
ഏലയ്ക്ക                   1 സ്പൂൺ
ജാതിപത്രി                 1 എണ്ണം
മല്ലി                           4 ടേബിൾസ്പൂൺ
പെരുംജീരകം          3 ടേബിൾസ്പൂൺ
ജാതിക്ക                      1 ടീസ്പൂൺ
ഉപ്പ്                                1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച് ചെറിയ തീയിൽ വറുക്കുക. ശേഷം ഇറക്കി വയ്ക്കാം.തണുത്ത ശേഷം മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായി പൊടിക്കുക. വേണമെങ്കിൽ അരിച്ചെടുക്കാം. വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു വയ്ക്കുക. ശേഷം ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്....

Read more  കട്ടൻ കാപ്പി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ

 

click me!