കിടിലൻ രുചി ; എളുപ്പം തയ്യാറാക്കാം ഈ ഹെൽത്തി സ്മൂത്തി

By Web Team  |  First Published Jan 7, 2023, 8:24 AM IST

ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷിക്ക് മികച്ച സഹായമാണ്, ടൈപ്പ് -2 പ്രമേഹത്തിനെതിരെ പോരാടുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ദഹനം സുഗമമാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ഗ്രീൻ ടീയെക്കാളും റെഡ് വൈനിനേക്കാളും മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങയിലുണ്ട്. മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ ​ഗുണങ്ങളുണ്ട്. ഇത് വിറ്റാമിനുകളുടെ, പ്രത്യേകിച്ച് വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളിക് ആസിഡ് എന്നിവയുടെ നല്ല ഉറവിടമാണ്. ഇതിൽ രണ്ട് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. പ്യൂണിക്കലാജിൻ, പ്യൂനിക് ആസിഡ്, ഇത് എല്ലാ ശക്തമായ ഗുണങ്ങളും നൽകുന്നു. 

ദിവസേന മാതളനാരങ്ങ കഴിക്കുകയോ ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് പ്രതിരോധശേഷിക്ക് മികച്ച സഹായമാണ്, ടൈപ്പ് -2 പ്രമേഹത്തിനെതിരെ പോരാടുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ദഹനം സുഗമമാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും. ആന്റി ഓക്സിഡൻറുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ മാതളനാരങ്ങ ജ്യൂസ് കുടിക്കാൻ തുടങ്ങിയപ്പോൾ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെട്ടതായി പ്രാഥമിക പഠനങ്ങൾ വെളിപ്പെടുത്തി. ആരോഗ്യകരമായ ഭാരം നിലനിർത്താനും മാതളനാരങ്ങ സഹായിക്കും.

Latest Videos

undefined

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങളിൽ, മാതളനാരങ്ങ പ്രോസ്റ്റേറ്റ്, സ്തനാർബുദം, ശ്വാസകോശം, വൻകുടൽ അർബുദം എന്നിവ തടയാൻ ഫലപ്രദമാണെന്ന് കാണിക്കുന്നു.  മാതളനാരങ്ങ കഴിക്കുന്നത് ശ്വാസകോശം, ചർമ്മം, വൻകുടൽ, പ്രോസ്റ്റേറ്റ് മുഴകൾ എന്നിവയുടെ വളർച്ചയെ തടയുമെന്ന് തെളിയിച്ചിട്ടുണ്ട്. മാതള നാരങ്ങ വിവിധ രീതിയിൽ കഴിക്കാവുന്നതാണ് സാലഡ്, സ്മൂത്തി, ഷേക്ക് ഇങ്ങനെ ഏത് രീതിയിലും മാതളം കഴിക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒന്നാണ് മാതളം മാമ്പഴം സ്മൂത്തി. എങ്ങനെയാണ് ഈ സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

മാമ്പഴം                 1 എണ്ണം
മാതളം                 1 ബൗൾ
പാൽ                    1 കപ്പ്
തണുത്ത വെള്ളം 1 കപ്പ്
ബദാം                 ഒരു പിടി
ഫ്‌ളാക്‌സ് സീഡ്   1 ടീസ്പൂൺ
പുതിന ഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ആൽമണ്ടും ഫ്‌ളാക്‌സ് സീഡും യോജിപ്പിച്ച് ഒരു മിക്‌സിയിൽ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളിൽ ആവശ്യമെങ്കിൽ പുതിനയിലയും നട്സുകളോ ഐസ് ക്യൂബുകളും ചേർത്ത് വിളമ്പാവുന്നതാണ്.

ഉണക്കമുന്തിരി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

 

click me!