കോഴിക്കോടൻ കറുത്ത ഹൽവ ഇനി വീട്ടിൽ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published May 2, 2024, 3:39 PM IST

കോഴിക്കോടൻ കറുത്ത ഹൽവ വീട്ടിൽ തയ്യാറാക്കിയാലോ? ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


 
നമ്മള്‍ മലയാളികള്‍ക്ക് എത്ര കഴിച്ചാലും മതി വരാത്ത ഒന്നാണ് കോഴിക്കോടൻ കറുത്ത ഹൽവ. അവ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കിയാലോ?

Latest Videos

undefined

വേണ്ട ചേരുവകൾ

മൈദ                     = 250 ഗ്രാം   
ശർക്കര                =  350 ഗ്രാം  
ഏലക്ക പൊടി     = 1 സ്പൂൺ 
നട്സ്                      = സെറ്റ് ചെയ്യാൻ ആവശ്യത്തിന്
വെളിച്ചെണ്ണ          = 1/4 ലിറ്റർ 
വെള്ളം                   = 4 കപ്പ്
വെളുത്ത എള്ള്    = 100 ഗ്രാം

തയ്യാറാക്കുന്ന വിധം

 മൈദ മാവ്  കുറച്ചു വെള്ളം ഒഴിച്ച് സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നതിൽ നിന്ന് കുറച്ചു ലൂസ് ആയിട്ട് ഒന്ന് കുഴച്ചെടുക്കുക. ഇങ്ങനെ കുഴച്ചെടുത്തതിന് ശേഷം, മറ്റൊരു പാത്രത്തിലേക്ക് വെള്ളം ഒഴിക്കുക.  ആ വെള്ളത്തിലേക്ക് ഈ കുഴച്ചെടുത്ത മാവിനെ അലിയിച്ചെടുക്കുക.   ഇങ്ങനെ അലിയിച്ചെടുത്ത് കഴിഞ്ഞിട്ട് ആറ് മുതൽ 8 മണിക്കൂർ വരെ ഇത് അടച്ചു വയ്ക്കുക. അതിനുശേഷം തുറന്നു നോക്കുമ്പോൾ വെള്ളം മാത്രമായിട്ട് തെളിഞ്ഞു മുകളിലേക്ക് നിൽക്കുന്നത് കാണാം. വെള്ളം മുഴുവനായും കളഞ്ഞതിനുശേഷം  നന്നായി ഇളക്കി യോജിപ്പിച്ച് വീണ്ടും രണ്ട് മണിക്കൂർ ഇത് അടച്ചു വയ്ക്കുക.. രണ്ടു മണിക്കൂർ കഴിയുമ്പോൾ വീണ്ടും അതിൽ നിന്ന് വെള്ളം തെളിഞ്ഞു വന്നിട്ടുണ്ടാവും ആ വെള്ളവും കളഞ്ഞതിന് ശേഷം വേണം ഹൽവ തയ്യാറാക്കാൻ.

ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ശർക്കര ചേർത്തുകൊടുത്ത കുറച്ചു വെള്ളം ഒഴിച്ച് ശർക്കര നന്നായി അലിയിച്ച് എടുത്തതിനുശേഷം അതിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള മൈദയുടെ മാവ് ചേർത്തു കൊടുക്കാം. തീ കുറച്ചുവെച്ച് സാവധാനം ഇത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക.  നന്നായി ഇളക്കി യോജിച്ചതിനുശേഷം ഇതിലേക്ക് ഏലക്ക പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. വീണ്ടും ഇളക്കി യോജിപ്പിച്ച് അടുത്തതായിട്ട് ഇതിലേക്ക് വെളിച്ചെണ്ണ കൂടി ഒഴിച്ചു കൊടുക്കുക. എടുത്തിരിക്കുന്ന വെളിച്ചെണ്ണയുടെ പകുതി ആദ്യം ഒഴിച്ച് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച് ഇതൊന്ന് കട്ടിയിൽ ആയി വരുമ്പോൾ വീണ്ടും കുറച്ചായിട്ട് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.  എല്ലാം നന്നായി പാകത്തിനായി ഹൽവ പാനിൽ നിന്ന് ഇളകി വരുന്ന കറക്റ്റ് പാകത്തിന് ആയിക്കഴിയുമ്പോൾ ഇതിലേക്ക് വെളുത്ത എള്ള് കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക. 

നല്ല കട്ടിയിൽ ആയിട്ടുള്ള ഹൽവയെ ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ തടവിയതിനുശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത് ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഇതൊന്ന് പ്രസ് ചെയ്ത് സെറ്റ് ആക്കിയതിനു ശേഷം അതിന് മുകളിൽ ആയിട്ട് വെളുത്ത എള്ളും അതിനു മുകളിലായിട്ട് അണ്ടിപ്പരിപ്പ് ഡെക്കറേറ്റ് ചെയ്തു കൊടുക്കാവുന്നതാണ്.  നട്ട്സ് ചേർക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ളത് ചേർക്കാവുന്നതാണ്. ചൂട് പോകാനായിട്ട് രണ്ടു മണിക്കൂർ ഇത് മാറ്റി വെച്ചതിനുശേഷം ഹൽവ വളരെ ഈസി ആയിട്ട് കട്ട് ചെയ്ത് എടുക്കാവുന്നതാണ് സാധാരണ കടയിൽ നിന്ന് വാങ്ങുന്ന അതേ സ്വാദിൽ തന്നെ ഈ ഹൽവ വീട്ടിൽ തയ്യാറാക്കാം.

youtubevideo

Also read: ആപ്പിൾ കൊണ്ടൊരു കിടിലൻ വെറൈറ്റി പച്ചടി; റെസിപ്പി

click me!