നാടൻ ഇടിച്ചക്കതോരൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഫൗസിയ മുസ്തഫ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ചോറിനൊപ്പം കഴിക്കാൻ രുചികരമായ ഇടിച്ചക്കതോരൻ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ...
ഇടിയൻ ചക്ക - 1 എണ്ണം
ചിരവിയ തേങ്ങ - ഒന്നേകാൽ കപ്പ്
ചെറിയ ഉള്ളി - 10 എണ്ണം
വെളുത്തുള്ളി - 6 എണ്ണം
പച്ചമുളക് - 4 എണ്ണം
ചെറിയ ജീരകം - അര ടീസ്പൂൺ
മഞ്ഞൾപ്പെടി - അര ടീസ്പൂൺ
മുളക് പെടി - ഒരു ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
കടുക് - 1 ടീ സ്പൂൺ
ഉഴുന്ന് - ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക് - രണ്ടെണ്ണം
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഇടിയൻ ചക്ക കട്ട് ചെയ്തതിനു ശേഷം മുള്ള് കട്ട് ചെയ്ത് കളഞ്ഞ് എടുക്കുക. ഇത് നന്നായി കഴുകി ചെറുതായി അരിഞ്ഞ് കുക്കറിലോ ചട്ടിയിലോ ഇട്ട് അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പെടി ഒരു ടീസിപൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും അരകപ്പ് വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക. വേവിച്ചെടുത്ത ചക്ക ഒന്ന് പെടിച്ചെടുക്കുക. ശേഷം തേങ്ങ, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, കാൽ ടീസ്പൂൺ, മഞ്ഞൾപ്പെടി ഇതെല്ലാം ചതച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിവരുമ്പോൾ ഉഴുന്നും ഉണക്കമുളകും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ചുടച്ച ചക്കയും ഒതുക്കി എടുത്ത തേങ്ങാ മിക്സും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഉപ്പ് ആവശ്യത്തിന് ഇട്ട് മൂടിവെച്ച് അരമണിക്കൂർ കുറഞ്ഞ തീയിൽ വേവിച്ചെടുക്കുക. നാടൻ രുചിയിലുള്ള ഇടിച്ചക്ക തോരൻ തയ്യാർ...
അരി റവ ചേർത്ത കിടിലന്‍ ഉണ്ണിയപ്പം വീട്ടില്‍ തയ്യാറാക്കാം; ഈസി റെസിപ്പി