വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ ദോശയൊന്ന് പരീക്ഷിച്ചുനോക്കൂ...

By Web Team  |  First Published Dec 27, 2022, 5:40 PM IST

അരി, ഉഴുന്ന് അതുപോലെ ചിലര്‍ ദോശമാവില്‍ അല്‍പം ചോറും ചേര്‍ത്ത് കാണാറുണ്ട്. ഇവയെല്ലാം വണ്ണം കൂട്ടാൻ എളുപ്പത്തില്‍ കാരണമാകുമെന്ന പേടി കൊണ്ട് ദോശ പരമാവധി ഒഴിവാക്കുന്നവരുണ്ട്. 


ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച് ഭക്ഷണത്തിന്‍റെ കാര്യം വരുമ്പോള്‍ ദോശ ഒഴിവാക്കിക്കൊണ്ടുള്ള ഒരു പരിപാടിയും കാണില്ല. അത്രയും നമുക്ക് പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. അത് ബ്രേക്ക്ഫാസ്റ്റായി കഴിക്കാനോ, വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാനോ, അത്താഴമായി കഴിക്കാനോ എല്ലാം മിക്കവര്‍ക്കും ഓക്കെയാണ്.

എന്നാല്‍ അരി, ഉഴുന്ന് അതുപോലെ ചിലര്‍ ദോശമാവില്‍ അല്‍പം ചോറും ചേര്‍ത്ത് കാണാറുണ്ട്. ഇവയെല്ലാം വണ്ണം കൂട്ടാൻ എളുപ്പത്തില്‍ കാരണമാകുമെന്ന പേടി കൊണ്ട് ദോശ പരമാവധി ഒഴിവാക്കുന്നവരുണ്ട്. 

Latest Videos

undefined

ഇത്തരക്കാര്‍ക്കായി, അല്ലെങ്കില്‍ വണ്ണം കുറയ്ക്കാനുള്ള ഡയറ്റില്‍ തുടരുന്നവര്‍ക്കായി ഒരു 'ഹെല്‍ത്തി' ദോശ റെസിപിയാണിനി പങ്കുവയ്ക്കുന്നത്. ആരോഗ്യകരമാണെന്നത് മാത്രമല്ല, ഇത് എളുപ്പത്തില്‍ തയ്യാറാക്കാനും സാധിക്കും. എപ്പോഴും ഒരേ രുചിയിലുള്ള ദോശ തന്നെ കഴിച്ച് മടുത്തെങ്കില്‍ പുതുമയ്ക്ക് വേണ്ടിയും ഈ ദോശ പരീക്ഷിക്കാവുന്നതാണ്. 

ഇൻസ്റ്റന്‍റ് ഓട്ടസ് ദോശ

ഓട്ട്സ് നമുക്കറിയാം, ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണമാണ്. എളുപ്പത്തില്‍ പാകം ചെയ്യാമെന്നതും അതുപോലെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് പൂര്‍ണമായും യോജിച്ച ഭക്ഷണമെന്ന നിലയിലുമെല്ലാം മിക്കവരും ഓട്ട്സിനെ കാര്യമായും ആശ്രയിക്കാറുണ്ട്. 

ഇനി ഇന്‍സ്റ്റന്‍റ് ഓട്ട്സ് ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇതിനായി ഒരു കപ്പ് റോള്‍ഡ് ഓട്ട്സ് വേണം. 

ഇതിന് പുറമെ ഒരു ടേബിള്‍ സ്പൂണ്‍ റവ, അര ടേബിള്‍ സ്പൂണ്‍ അരിപ്പൊടി അല്ലെങ്കില്‍ ഗോതമ്പുപൊടി, ഉപ്പ്, അര ടേബിള്‍ സ്പൂണ്‍ ഉലുവ, ഒരു നുള്ള് കായം, കറിവേപ്പില (ഏഴോ എട്ടോ എണ്ണം), അര ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു സ്പൂണ്‍ ഇഞ്ചി ഗ്രേറ്റ് ചെയ്തത്,ഒരു സ്പൂണ്‍ തൈര്,  ഒരു സ്പൂണ്‍ പച്ചമുളക് അരിഞ്ഞത്, ഒരു സ്പൂണ്‍ മല്ലിയില അരിഞ്ഞത്, ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്, എണ്ണ എന്നിവയും വേണം.

ഓട്ട്സ് ചെറുതായി വറുത്ത ശേഷം ഇതൊന്ന് ആറാൻ വയ്ക്കണം. ഇതിലേക്ക് ഉലുവയിട്ട് ഇതിനെ പൊടിച്ചെടുക്കണം. ഇനിയിതിലേക്ക് റവയും അരിപ്പൊടി/ ഗോതമ്പുപൊടിയും ചേര്‍ക്കണം.  ശേഷം തൈര്, ഉപ്പ്, കുരുമുളകുപൊടി, കായം, കറിവേപ്പില, ഇഞ്ചി എല്ലാം ചേര്‍ക്കുക. 

എല്ലാം നന്നായി യോജിപ്പിച്ച ശേഷം മാവ് 15- 20 മിനുറ്റ് അങ്ങനെ വയ്ക്കുക. ശേഷം പച്ചമുളകും ഉള്ളിയും അല്‍പം കൂടി കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ദോശ തയ്യാറാക്കാം. ഇത് സാധാരണ ദോശ പോലെ തന്നെ ചട്ണിക്കും സാമ്പാറിനുമൊപ്പമെല്ലാം കഴിക്കാവുന്നതാണ്. 

Also Read:- മാവ് കുഴയ്ക്കുമ്പോള്‍ എപ്പോഴും കട്ടിയാകുന്നോ? പാചകം പഠിക്കുന്നവര്‍ക്കായി ചില 'ടിപ്സ്'....

click me!