ചായയും മുട്ടയും ഒരുമിച്ച് കഴിക്കേണ്ട, കാരണം അറിയാം; മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളും

By Web Team  |  First Published Jan 30, 2023, 7:15 PM IST

ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക.


നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്. 

പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക.

Latest Videos

undefined

അത്തരത്തില്‍ മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മുട്ടയും ചായയും ഒന്നിച്ച് കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ മുട്ടയും ചായയും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മലബന്ധം, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കെല്ലാം ഈ ഫുഡ് കോംബോ കാരണമാകുമത്രേ. 'ജേണല്‍ ഓഫ് ന്യൂട്രീഷ്യൻ' എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം മുട്ടയും ചായയും ഒന്നിച്ച് കഴിക്കുന്നത് മുട്ടയില്‍ നിന്ന് പ്രോട്ടീൻ സ്വീകരിക്കുന്നത് നല്ലരീതിയില്‍ കുറയും. 17 ശതമാനത്തോളം പ്രോട്ടീൻ സ്വീകരിക്കുന്നതിനെ ചായ തടയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

രണ്ട്...

പല ആരോഗ്യഗുണങ്ങളുമുള്ള ഒന്നാണ് സോയ മില്‍ക്ക്. എന്നാല്‍ മുട്ടയ്ക്കൊപ്പം സോയ മില്‍ക്ക് നന്നല്ല എന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതും മുട്ടയില്‍ നിന്ന് പ്രോട്ടീൻ സ്വീകരിക്കുന്നതാണ് തടയുന്നതത്രേ.

മൂന്ന്...

മുട്ടയും പഞ്ചസാരയുമാണ് അടുത്തതായി വേണ്ടെന്ന് വയ്ക്കേണ്ടൊരു കോംബോ. ഇവ ഒരുമിച്ച് കഴിക്കുമ്പോള്‍ ഇവയില്‍ നിന്നുള്ള അമിനോ ആസിഡുകള്‍ ശരീരത്തിന് ദോഷമായി വരുമെന്നതിനാലാണ് ഈ കോംബോ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്.

നാല്...

മുട്ടയും നേന്ത്രപ്പഴവും പതിവായി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും. എന്നാലിവ ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തിന് ഭാരമായി വരാമെന്നതിനാല്‍ ഡയറ്റില്‍ ശ്രദ്ധിക്കുന്നവര്‍ ഇത് രണ്ട് സമയത്തായി കഴിക്കുന്നതാണ് ഉചിതം. ചിലരിലെങ്കിലും ഇത് കാര്യമായ ദഹനക്കുറവുണ്ടാക്കുകയും ചെയ്യാറുണ്ട്. 

അഞ്ച്...

മിക്ക ഹോട്ടലുകളിലും ബിരിയാണിക്കൊപ്പം മുട്ടയും കൊടുക്കാറുണ്ട്. എന്നാല്‍ സത്യത്തില്‍ ഇറച്ചിക്കൊപ്പം മുട്ട കഴിക്കുന്നത് അത്ര നല്ലതല്ല. കാരണം മറ്റൊന്നുമല്ല- ഇത് വയറിന് നല്ല ജോലിഭാരമാണ് ചുരുങ്ങിയ സമയത്തേക്ക് ഉണ്ടാക്കുക. ചിലരില്‍ ദഹനക്കുറവിനും മലബന്ധത്തിനുമെല്ലാം ഇത് ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഈ കോംബോയും പരമാവധി വേണ്ടെന്ന് വയ്ക്കാം.

Also Read:- ചായയോടൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളെ കുറിച്ചറിയാമോ?

tags
click me!