വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യജ്ഞനങ്ങൾ

By Web Team  |  First Published Aug 14, 2024, 12:34 PM IST

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ശരീരഭാരം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത്.  


ശരീരഭാരം കുറയ്ക്കുക എന്നതാണ് ഇന്ന് പലരും നേരിടുന്ന വലിയ വെല്ലുവിളി. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ശരീരഭാരം നിയന്ത്രിക്കാന്‍ ആദ്യം ചെയ്യേണ്ടത്.  നാം ഭക്ഷണങ്ങളില്‍ ഉപയോഗിക്കുന്ന മിക്ക സുഗന്ധവ്യജ്ഞനങ്ങളും വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ  പരിചയപ്പെടാം.

1. ഇഞ്ചി 

Latest Videos

undefined

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

2. മഞ്ഞള്‍ 

കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.  ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർക്കുക. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

3. ഉലുവ 

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും. 

4. കറുവപ്പട്ട 

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട.  ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും. 

5. വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിന്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ കഴിക്കേണ്ട ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

youtubevideo

click me!