ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. ആറാം മാസ് മുതല്‍ കുഞ്ഞുങ്ങള്‍ മറ്റ് ഭക്ഷണങ്ങളും പരിചയപ്പെടുത്താം. ആറാം മാസം മുതല്‍ റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നല്‍കാം. ഒപ്പം പഴച്ചാറുകളും മറ്റും പരിചയപ്പെടുത്താം.
ഭക്ഷണകാര്യത്തില്‍ ആറുപേര്‍ക്ക് നൂറ് അഭിപ്രായമാണ് എന്നാണ് പറയാറ്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അഭിപ്രായത്തിന്‍റെ എണ്ണം കൂടാം. ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രമാണ് നല്‍കേണ്ടത്. ആറാം മാസ് മുതല്‍ കുഞ്ഞുങ്ങള്‍ മറ്റ് ഭക്ഷണങ്ങളും പരിചയപ്പെടുത്താം. ആറാം മാസം മുതല്‍ റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നല്‍കാം. ഒപ്പം പഴച്ചാറുകളും മറ്റും പരിചയപ്പെടുത്താം.
പത്ത് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് പ്രോട്ടീനും അയേണും മറ്റും അടങ്ങിയ ഭക്ഷണങ്ങളും പരിചയപ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
മുട്ടയുടെ മഞ്ഞ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ടയില്‍ കാത്സ്യം, വിറ്റാമിനുകള്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ചയ്ക്ക് മുട്ട നല്‍കുന്നത് നല്ലതാണ്. മുട്ടയുടെ മഞ്ഞ മാത്രം ആദ്യം പരിചയപ്പെടുത്താം. ശേഷം വെള്ള കൊടുത്തു തുടങ്ങാം,
രണ്ട്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ധാരാളം ആന്റിഓക്സിഡന്‍റ്, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമായ ഇവ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കും. തുടക്കത്തില്‍ നന്നായി ഉടച്ചുമാത്രം ചീര നല്‍കുക.
മൂന്ന്...
പഴച്ചാറുകള്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച് വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് പോലെയുള്ളവയുടെ നീര് കൊടുക്കാം. ഇവ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്.
നാല്...
കിഴങ്ങ് വര്‍ഗങ്ങളിലെ അന്നജം കുഞ്ഞിന് നല്ലതാണ്. അതിനാല്‍ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ് എന്നിവ വേവിച്ചുടച്ച് നല്‍കാം.
അഞ്ച്...
ക്യാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികള്‍ പുഴുങ്ങി ഉടച്ചു നൽകുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആറ്...
എല്ലാത്തരം പയറുകളിലും അയേൺ, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കുട്ടികൾക്ക് വ്യത്യസ്ത തരം പയറ് വർഗ്ഗങ്ങൾ ഓരോന്നായി പരിചയപ്പെടുത്താം. അവ കഴിക്കാൻ നൽകുന്നതിന് മുമ്പായി കുറഞ്ഞത് 20 മിനിറ്റ് വേവിക്കുക.
Also Read: മുഖത്തെ കരുവാളിപ്പ് മാറ്റാന്‍ പരീക്ഷിക്കാം തക്കാളി കൊണ്ടുള്ള ഈ അഞ്ച് ഫേസ് പാക്കുകൾ...